BREAKING NEWS

അമേരിക്കയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായാൽ ഞാൻ പാകിസ്താനൊപ്പം നിൽക്കും, അത് നമ്മുടെ അയൽരാജ്യമാണ്, വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനോട് ബി.ജെ.പി നേതാക്കൾക്ക് ഇത്രയേറെ സ്നേഹമുണ്ടോയെന്ന് പ്രതിപക്ഷം

· · 1 min read
Share: Copied!

ജയ്പൂർ: അമേരിക്കയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായാൽ പാകിസ്താനെ പിന്തുണക്കുമെന്ന ബി.ജെ.പി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോറിന്റെ പരാമർശം വിവാദത്തിൽ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബി.ജെ.പിയുടെ ദേശീയതയെ ചോദ്യം ചെയ്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും (എ.എ.പി) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനോട് ബി.ജെ.പി നേതാക്കൾക്ക് ഇത്രയേറെ സ്നേഹമുണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മദൻ റാത്തോഡിന്റെ വിവാദ പരാമർശം ഉണ്ടായത്.

‘അമേരിക്കയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായാൽ ഞാൻ പാകിസ്താനൊപ്പം നിൽക്കും. കാരണം, അത് നമ്മുടെ അയൽരാജ്യമാണ്,’എന്നാണ് വിഡിയോയിൽ അദ്ദേഹം പറയുന്നത്. കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടു. ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് ബി.ജെ.പി തന്നെ ആരോപിക്കുന്ന പാകിസ്താനെ പിന്തുണക്കുന്ന നിലപാടാണ് നേതാവ് സ്വീകരിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു. ബി.ജെ.പിയുടെ പാകിസ്താനോടുള്ള സ്നേഹമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ആം ആദ്മി പാർട്ടിയും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് തേടി. ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ പാകിസ്താനികളെന്നും യുവാക്കൾ ശബ്ദമുയർത്തുമ്പോൾ ഭീകരരെന്നും വിളിക്കുന്നവർ, ഒരു ബി.ജെ.പി നേതാവ് പാകിസ്താനൊപ്പം നിൽക്കുമെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് പാർട്ടി ചോദിച്ചു. പാകിസ്താനെ പിന്തുണക്കുന്നുവെന്ന് പറയുന്ന ബിജെപി രാജ്യദ്രോഹികളാണോയെന്ന് മോദി വ്യക്തമാക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.

BREAKING NEWS
’നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു’ ; വ്യാജവാർത്താ പരാതി; ഷാനിമോൾ ഉസ്മാന്റെ മൊഴിയെടുത്തു
16 Oct 2026
BREAKING NEWS
ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026
BREAKING NEWS
വനിതാ പോലീസുദ്യോ​ഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, വാഹനം കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പ്രധാന പ്രതി പിടിയിൽ
16 Oct 2026
BREAKING NEWS
വാഴ നനഞ്ഞപ്പോൾ ആ കൂടെ ചീരയും നനച്ച് ഇതരസംസ്ഥാന തൊഴിലാളികൾ!!, ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ നൽകിയത് സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ, പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്, കേസെടുത്തിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശികൾക്കെതിരെ, കണ്ടെത്ത...
16 Oct 2026