മലപ്പുറം: കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), യൂട്യൂബറായ കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്.
ഇവരുടെ കാറിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പോലീസ് പിടികൂടിയത്. എംഡിഎംഎ വിൽപ്പനക്ക് വേണ്ടി എത്തിച്ചത് ആണെന്ന് പോലീസ് അറിയിച്ചു.