BREAKING NEWS

ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ… ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസുള്ള മകനെയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉറക്കത്തിൽ വിസ്മയയുടെ കരച്ചിൽകേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയിൽ സഹോദരിയെ കണ്ടെത്തിയത്. ഇതിനിടെ മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

കഴുത്തൊപ്പം നീളമുള്ള മുടി പറ്റവെട്ടി ആളെ തിരിച്ചറിയാനാകാത്ത വിധം സുഹൈൽ, കൂട്ടാളികളുടെ ശരീരഭാഷയിലും വ്യത്യാസം… മിനി കൂപ്പർ ആക്സിഡന്റ് കേസ് പ്രതികൾ കോടതിയിലെത്തിയത് ആർക്കും തിരിച്ചറിയാൻ പോലുമാകാത്ത രീതിയിൽ!! പ്രതി മുടി മുറിച്ചത് സ്വന്തം ഇഷ്ടപ്രകാരം- ബോസ്റ്റൽ സ്കൂൾ അധികൃതർ

BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം... സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
15 Oct 2026
BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി
15 Oct 2026
BREAKING NEWS
വീഡിയോയാണോ‌ എടുക്കുന്നേ? പോലീസിനോട് യുവതി... കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
15 Oct 2026