BREAKING NEWS

കഴുത്തൊപ്പം നീളമുള്ള മുടി പറ്റെവെട്ടി ആളെ തിരിച്ചറിയാനാകാത്ത വിധം സുഹൈൽ, കൂട്ടാളികളുടെ ശരീരഭാഷയിലും വ്യത്യാസം… മിനി കൂപ്പർ ആക്സിഡന്റ് കേസ് പ്രതികൾ കോടതിയിലെത്തിയത് ആർക്കും തിരിച്ചറിയാൻ പോലുമാകാത്ത രീതിയിൽ!! പ്രതി മുടി മുറിച്ചത് സ്വന്തം ഇഷ്ടപ്രകാരം- ബോസ്റ്റൽ സ്കൂൾ അധികൃതർ

· · 1 min read
Share: Copied!

ആലുവ: കഴുത്തൊപ്പമുള്ള മുടി ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് മാടിയൊതുക്കുന്ന സുഹൈലിനെയല്ല കോടതി വരാന്തയിൽ കാണാൻ സാധിച്ചത്. നീട്ടിവളർത്തിയ മുടി പറ്റെവെട്ടി ജയിൽ രീതിക്ക് അനുസരിച്ചായിരുന്നു സുഹൈൽ കോടതിയിലെത്തിയത്. എന്നാൽ തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.

മാത്രമല്ല നെടുമ്പാശേരി വാഹനാപകടക്കേസിൽ പിടിയിലായ സമയത്തെ ശരീരഭാഷയല്ലായിരുന്നു ഇന്നലെ കോടതിയിൽ കാണാൻ സാധിച്ചത്. നന്നേ അടുപ്പമുള്ളവർക്കു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത രൂപത്തിലാണു സുഹൈലും സുഹൃത്തുക്കളും കോടതിയിലെത്തിയത്.

അതേസമയം ബോസ്റ്റൽ സ്കൂൾ അന്തേവാസികൾക്കു മുടി മുറിച്ചു വൃത്തിയാകാനുള്ള ട്രിമ്മറുകൾ അധികൃതർ പൊതു ഉപയോഗത്തിനായി നൽകിയിട്ടുണ്ട്. അന്തേവാസികളിൽ പലരും ഇതു പരസ്പരം ചെയ്തു കൊടുക്കാറുമുണ്ട്. എന്നാൽ, സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം സുഹൈലിനേയും കൂട്ടുപ്രതികളേയും രണ്ടുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് അങ്കമാലി കോടതി ഉത്തരവിട്ടത്.

എംഡിഎംഎ കേസ് പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ വീട്ടിൽനിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോയി, തനിക്ക് അങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല, മർദ്ദിച്ചു, സിപിഒ അമ്മയെ പിടിച്ചുതള്ളി… ആളുമാറിയെന്നറിഞ്ഞ് യുവാവിനെ വിട്ടയച്ചത് 5 മണിക്കൂറിന് ശേഷം, വിട്ടയച്ചത് കസ്റ്റഡിയിൽ മർദിച്ചില്ലെന്ന് രേഖപ്പെടുത്തിയശേഷം

BREAKING NEWS
സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം... സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരായ പിണറായിയുടെ ഹർജി തള്ളി
15 Oct 2026
BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ... ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ
15 Oct 2026
BREAKING NEWS
തൂഫാൻ പരമ തട്ടിപ്പ്, പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന സാധനങ്ങളാണ് പിടിച്ചു എന്ന് പറഞ്ഞ് നമ്മളെ വിഡ്ഢികളാക്കുന്നത്, തനിക്ക് ഇതെല്ലാം അറിയാം, വിവാദപരാമര്‍ശവുമായി ആര്‍ ശ്രീലേഖ
15 Oct 2026
BREAKING NEWS
എംഡിഎംഎ കേസ് പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ വീട്ടിൽനിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോയി, തനിക്ക് അങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല, മർദ്ദിച്ചു, സിപിഒ അമ്മയെ പിടിച്ചുതള്ളി... ആളുമാറിയെന്നറിഞ്ഞ് യുവാവിനെ വിട്ടയച്ചത് 5 മണിക്കൂറിന് ശേഷം, വിട്ടയച്ചത് കസ്റ്റഡിയിൽ മർദിച...
15 Oct 2026