BREAKING NEWS

നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പിന്നീട് എതിർത്ത് ട്രംപ്- എന്തിനും തയാറായി സൈന്യം

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കയിലെയും ഇസ്രയേലിലെയും തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഇറാനെതിരെ വീണ്ടും വലിയ സൈനിക നീക്കം നടത്തുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഇറാനെതിരായ ആക്രമണം പുനരാരംഭിക്കണമെന്ന് നെതന്യാഹു ട്രംപിനോട് ആവശ്യപ്പെട്ടതായാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ നെതന്യാഹു ഉന്നയിച്ചതായാണ് റിപ്പോർട്ട്. ഇറാൻ ആണവ പദ്ധതിയുടെ വിവിധ ഘടകങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ. ഇറാൻ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായി പിക്കാക്സ് മൗണ്ടൻ (Pickaxe Mountain) ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നതും ഇസ്രയേലിന്റെ പ്രധാന ആശങ്കകളിലൊന്നാണ്. ഈ സാഹചര്യത്തിൽ ഇറാനെതിരായ സൈനിക നടപടി വീണ്ടും ആരംഭിക്കണമെന്നാണ് നെതന്യാഹു ആവശ്യപ്പെട്ടതെന്നാണ് വിവരം.

എന്നാൽ, ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് സ്വതന്ത്ര സ്ഥിരീകരണം റിപ്പോർട്ടിൽ നൽകിയിട്ടില്ല.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വവും ഇറാനെതിരായ പുതിയ സൈനിക നീക്കത്തെ പിന്തുണച്ചതായാണ് റിപ്പോർട്ട്. എന്നാൽ ട്രംപിന്റെ ഭൂരിഭാഗം ഉപദേശകരും ഇപ്പോൾ യുദ്ധം പുനരാരംഭിക്കുന്നതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല. പകരം സാമ്പത്തിക ഉപരോധങ്ങളും മറ്റ് സമ്മർദതന്ത്രങ്ങളും തുടരണമെന്ന് നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ആദ്യഘട്ടത്തിൽ ഇറാനെ വീണ്ടും ആക്രമിക്കുന്നതിനെ ട്രംപ് അനുകൂലിച്ചിരുന്നുവെന്നും എന്നാൽ ഉപദേശകരുമായി ചർച്ച നടത്തിയശേഷം അദ്ദേഹം നിലപാടിൽ മാറ്റം വരുത്തിയെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു. നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുന്നത് ഇസ്രയേലിലെ ഒക്ടോബർ 27-ലെ തെരഞ്ഞെടുപ്പിനേയും സ്വാധീനിച്ചേക്കാം. പുതിയ സൈനിക നീക്കം രാഷ്ട്രീയമായി തനിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷ നെതന്യാഹുവിനുണ്ടാകാമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. എന്നാൽ ആക്രമണം ഉണ്ടായാൽ ഇറാൻ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും അതിന്റെ പ്രത്യാഘാതമായി ഇസ്രയേലിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടായേക്കാമെന്നും ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുന്നത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെയും ബാധിച്ചേക്കാം. ജനപ്രീതി കുറഞ്ഞ യുദ്ധം വീണ്ടും പൊതുചർച്ചകളിൽ നിറയുന്നതും ഇന്ധനവില ഉയരാനുള്ള സാധ്യതയും വോട്ടർമാരെ പ്രതികൂലമായി സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തൽ. യുദ്ധം വീണ്ടും ആരംഭിച്ചാൽ ആഗോള എണ്ണവിപണിയിലും ഇന്ധനവിലയിലും ഉണ്ടാകാവുന്ന മാറ്റങ്ങളും അമേരിക്കൻ ഭരണകൂടത്തിന് വെല്ലുവിളിയാകാം.

ഇതിനിടെ, ആക്രമണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അമേരിക്കയിലെയും ഇസ്രയേലിലെയും സൈന്യങ്ങൾ ജാഗ്രതയിലാണെന്നും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും യുഎസ്, ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ട്രംപ് നിലപാട് മാറ്റിയാൽ നടപടി സ്വീകരിക്കാൻ സൈനിക സംവിധാനങ്ങൾ സജ്ജമാക്കുകയാണെന്നാണ് റിപ്പോർട്ടിലെ വിവരം.

നെതന്യാഹു വീണ്ടും ഇറാനെ ആക്രമിക്കാൻ ആഗ്രഹിക്കുന്നതായും ഇക്കാര്യത്തിൽ അദ്ദേഹം ട്രംപുമായി ഒന്നിലധികം തവണ സംസാരിച്ചതായും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ആക്രമണത്തിനായി തയ്യാറെടുക്കാൻ ട്രംപ് നെതന്യാഹുവിനോട് നിർദേശിച്ചിട്ടുണ്ടെങ്കിലും അതൊരു അന്തിമ തീരുമാനമല്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തയ്യാറെടുപ്പുകൾ നടത്താൻ പറയുന്നത് ആക്രമണം ഉടൻ ഉണ്ടാകുമെന്നോ പിന്നീട് ഉണ്ടാകുമെന്നോ അതോ ഒരിക്കലും ഉണ്ടാകില്ലെന്നോ ഉറപ്പുനൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ട്രംപും നെതന്യാഹുവും ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയെന്ന റിപ്പോർട്ട് വൈറ്റ് ഹൗസ് നിഷേധിച്ചു. റിപ്പോർട്ടിലെ ആരോപണം തെറ്റാണെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹുവിന്റെ ഓഫിസും വിഷയത്തിൽ നേരിട്ട് പ്രതികരിച്ചില്ല. ട്രംപുമായും മുതിർന്ന അമേരിക്കൻ ഭരണകൂട ഉദ്യോഗസ്ഥരുമായും ഇസ്രയേൽ പ്രധാനമന്ത്രി പതിവായി ബന്ധപ്പെടാറുണ്ടെന്നും എന്നാൽ സംഭാഷണങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

ഇറാനെതിരായ പുതിയ സൈനിക നീക്കത്തിന് അന്തിമ അനുമതി നൽകിയതായി ഇതുവരെ സ്ഥിരീകരണമില്ല. ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ തുടരുന്നുവെന്ന റിപ്പോർട്ടുകളും വൈറ്റ് ഹൗസിന്റെ നിഷേധവും നിലനിൽക്കുന്ന സാഹചര്യത്തിൽ, ട്രംപ് സ്വീകരിക്കുന്ന തുടർനിലപാടായിരിക്കും വിഷയത്തിൽ നിർണായകമാകുക.

‘രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു’… പിതാവിനെതിരെ മൊഴി നൽകി മകൻ… കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ

BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026