BREAKING NEWS

കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും….വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു… വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്കാനുള്ള നടപടി എടുക്കുമോ?… മറുപടിയുമായി മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ചില കീഴ്വഴക്കങ്ങൾ അത് അനിവാര്യനെങ്കിൽ, അതുകൊണ്ട് നാടിനു നന്മ മാത്രമേ വരുവുള്ളുവെങ്കിൽ അവ തിരുത്തപ്പെടേണ്ടതാണ്. അത്തരത്തിലൊരു ചോ​ദ്യത്തിനു നിയമസഭയും ഇന്ന് സാക്ഷ്യം വഹിച്ചു. നദികളിലെയും അണക്കെട്ടുകളിലെയും ചെളിയും മണലും വാരിനീക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിൽ കീഴ്‌വഴക്കങ്ങൾ ഒഴിവാക്കി ചോദ്യകർത്താവായി സ്പീക്കറുമെത്തുകയായിരുന്നു. വേമ്പനാട്ടുകായൽ നവീകരണത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. റവന്യൂമന്ത്രി അനിൽകുമാർ മറുപടി പറഞ്ഞതിനു പിന്നാലെ വേമ്പനാട്ടുകായലിലെ പ്രശ്‌നങ്ങളാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്.

തിരുക്കൊച്ചി പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസായ വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നതെന്നും അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ലെന്നും സ്പീക്കർ മുഖ്യമന്ത്രിയോടു പറഞ്ഞു. മുൻപ് വെള്ളം തടസമില്ലാതെ കടലിലേക്ക് ഒഴുകിപ്പോകുമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. പലയിടത്തും ഒഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്. അതുകൊണ്ടു തന്നെ ആ പ്രദേശം മുഴുവൻ വെള്ളത്തിലാണ്. മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെടണം. വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്കാനുള്ള നടപടി എടുക്കുമോ എന്ന് സ്പീക്കർ ചോദിച്ചു.

അതേസമയം മധ്യകേരളത്തെ മുഴുവൻ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ് സ്പീക്കർ ഉന്നയിച്ചതെന്നും വേമ്പനാട്ടുകായലിലെ വെള്ളമൊഴുക്കു തടസപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. കുട്ടനാടും അപ്പർ കുട്ടനാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കു പോകുന്ന നിലയാണ്. കൃഷിനാശവും വ്യാപകമാണ്. കുട്ടനാട്ടിൽനിന്നു പലരും പലായനം ചെയ്യുന്നു. എസി റോഡും വെള്ളത്തിൽ മുങ്ങുകയാണ്. ഈ സാഹചര്യത്തിൽ വേമ്പനാട് കായൽ നവീകരണത്തിനായി സമഗ്രമായ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ പറഞ്ഞു.

‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026