BREAKING NEWS

റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി

· · 1 min read
Share: Copied!

റിയാദ്: റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിന (32)യെയാണ് കാണാതായത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയ ഇവർ കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ജിദ്ദയിൽ വിമാനമിറങ്ങിയതിന് പിന്നാലെ രാത്രി 8.30ഓടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നതായി കുടുംബം അറിയിച്ചു.

എന്നാൽ, ഈ സന്ദേശത്തിന് ശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

സംഭവത്തിൽ ആശങ്കയിലായ കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിലൂടെ ഫിലോമിനയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് വിവിധ സാധ്യതകൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026
BREAKING NEWS
സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം, നഴ്സിങ് വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞ് മുഖത്തും പുറത്തും മർദിച്ചു, നിലത്തിട്ട് ചവിട്ടി വാരിയെല്ല് ഒടിച്ചു, ഒരാള്‍ പിടിയില്‍
04 Nov 2026