BREAKING NEWS

മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിലെ പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.

കാറോടിച്ചിരുന്ന സുഹൈൽ, വാഹനത്തിലുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ അപകടത്തിൽ മരിച്ചവരുടെ സുഹൃത്തുക്കൾ പ്രതികളെ കൈയേറ്റം ചെയ്തിരുന്നു.

കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. അപകടസമയത്ത് മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു വാഹനമോടിച്ചതെന്ന് മുഖ്യപ്രതി സുഹൈൽ പറഞ്ഞതായാണ് റിപ്പോർട്ട്.

ശനിയാഴ്ച ഉച്ചമുതൽ പ്രതികൾ മൂന്ന് ബാറുകളിൽനിന്നായി മദ്യപിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ ബാറുകളിൽ എത്തി തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ താക്കോലും കോടതിയുടെ കൈവശമാണ്. അതും വിട്ടുകിട്ടാൻ പോലീസ് നടപടി തേടിയിട്ടുണ്ട്.

അതേസമയം, പ്രതികൾ ജാമ്യം നേടാനുള്ള നീക്കങ്ങളും ആരംഭിച്ചു. സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

സുഹൈലിനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാതിരുന്നതിന്റെ പേരിലാണ് കാറിലുണ്ടായിരുന്ന നിനവ്, അമീൻ, ജോയൽ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

നാലുപേരെയും കോടതി റിമാൻഡ് ചെയ്തശേഷം കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026