BREAKING NEWS

‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്

· · 1 min read
Share: Copied!

ബം​ഗളുരു: ആശുപത്രികളിലെ ചികിത്സയിൽ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കൊള്ളലാഭം നിയന്ത്രിക്കാൻ നടപടിയുമായി കർണാടക സർക്കാർ. അത്തരം വസ്തുക്കളുടെ അടിസ്ഥാനവിലകൂടി രോഗികളുടെ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ഉത്തരവ്. ആശുപത്രികൾക്കും ഫാർമസികൾക്കും ഇവ ലഭിക്കുന്നവിലയും അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പനവിലയും തമ്മിൽ വലിയ അന്തരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടി.

പല സന്ദർഭത്തിലും വാങ്ങൽവിലയിൽനിന്ന് ഏറെ ഉയർന്ന വിൽപ്പനവിലയോ അതിനോടടുത്ത നിരക്കോ ആണ് രോഗികളിൽനിന്ന് ഈടാക്കുന്നത്. വിലയിലെ സുതാര്യത ഉറപ്പാക്കാനും രോഗികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആശുപത്രികൾ രോഗികൾക്കു നൽകുന്ന ബില്ലിൽ വാങ്ങിയ വിലയും ചില്ലറവിൽപ്പന വിലയും വ്യക്തമായി കാണിക്കണം. ഇതിനുപുറമേ, ഓരോ ക്ലിനിക്കൽ സ്ഥാപനവും നൽകുന്ന സേവനങ്ങളുടെയും ലഭ്യമായ സൗകര്യങ്ങളുടെയും നിരക്ക് കന്നഡയിലും ഇംഗ്ലീഷിലും കാണാവുന്നിടത്തു പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

കാലാകാലങ്ങളിൽ സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന നിരക്കുകളുടെ പരിധിക്കുള്ളിലാകണം ഇവ. വ്യവസ്ഥകൾ ലംഘിച്ചാൽ പിഴ, രജിസ്ട്രേഷൻ റദ്ദാക്കൽ എന്നിവയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

നിലവിലെ രീതിയിൽ ഉത്പാദനച്ചെലവ്, ഗതാഗതച്ചെലവ്, കാലാവധി തീരുന്നതിലെ നഷ്ടം, പ്രചാരണച്ചെലവ് തുടങ്ങിയവയെല്ലാം മരുന്നിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നതിൽ ഉൾപ്പെടും. മൊത്തവിതരണക്കാർക്ക് നിശ്ചിത കമ്മിഷൻ വ്യവസ്ഥയിലാണു കമ്പനി മരുന്നുനൽകുക. അവിടെനിന്നു കമ്മിഷൻവ്യവസ്ഥയിൽ ചില്ലറവിൽപ്പനയ്ക്കു നൽകും. മൊത്തവിതരണക്കാർക്കു 10 ശതമാനവും ചില്ലറവിൽപ്പനക്കാർക്ക് 20 ശതമാനവുമാണ് നിയമപ്രകാരമുള്ള കമ്മിഷൻ. വിലനിയന്ത്രണമുള്ള മരുന്നിന് ഇത് യഥാക്രമം എട്ടും പതിനാറും ശതമാനമാണ്. പലപ്പോഴും ഇതിനെക്കാൾ ഉയർന്ന കമ്മിഷനാണ് പലതലങ്ങളിലും ഈടാക്കുന്നതെന്നാണ് സർക്കാർ ഏജൻസികളുടെതന്നെ കണ്ടെത്തൽ.

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026