BREAKING NEWS

പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്… ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ

· · 1 min read
Share: Copied!

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഡൽഹി കൊണാട്ട് പ്ലേസിൽ നടത്തിയ പ്രതിഷേധത്തിനിടെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഗോവിന്ദ ഹിന്ദു എന്ന രവീന്ദർ സിങ്ങിനെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഒരു ഇരുമ്പ് വേലിക്ക് സമീപമാണ് സംഘർഷം നടന്നത്. വെള്ള ഷർട്ട് ധരിച്ച ഒരാൾ ഒരു പ്രതിഷേധക്കാരനെ തള്ളിയിടുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്നതും വീഡിയോയിലുണ്ട്.

പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചതായി സിജെപി ആരോപിച്ചിരുന്നു. “ഡൽഹി പോലീസിന്റെ സാന്നിധ്യത്തിൽ ബിജെപി-ആർഎസ്എസ് ഗുണ്ടകൾ ഒരു പെൺകുട്ടിയെ മർദിക്കുന്നു’ സിജെപി ചൂണ്ടിക്കാട്ടുന്നു.

സമാധാനപരമായി പ്രതിഷേധനം നടത്തുന്ന പ്രകടനക്കാരെ സംരക്ഷിക്കുന്നതിനുപകരം ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അക്രമികളെ സഹായിക്കുന്നതെന്തിനാണെന്ന് സിജെപി ചോദിച്ചു. ആരാണ് അവർക്ക് ഇങ്ങനെ അതിക്രമം കാണിക്കാൻ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകിയതെന്ന് അറിയണമെന്നും ആവശ്യപ്പെട്ടിരുന്നു. രവീന്ദറിനെ കൂടാതെ രാമൻ സെയ്നി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27) എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവർ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാദളിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു.

കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്… ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി… മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്ടത് പെട്ടിയിൽ എഴുന്നേറ്റിരുന്ന് വെള്ളം ആവശ്യപ്പെട്ട മകളെ- 15കാരിക്ക് പുതുജീവൻ- Video

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026