BREAKING NEWS

കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്… ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി… മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്ടത് പെട്ടിയിൽ എഴുന്നേറ്റിരുന്ന് വെള്ളം ആവശ്യപ്പെട്ട മകളെ- 15കാരിക്ക് പുതുജീവൻ- Video

· · 2 min read
Share: Copied!

ഗ്വാട്ടിമാല: മരിച്ചെന്ന് കരുതി ശവസംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടിയിൽ കിടത്തിയ 15കാരി മണിക്കൂറുകൾക്കുശേഷം കണ്ണുതുറന്നതായി റിപ്പോർട്ട്. ഗ്വാട്ടിമാലയിലെ ക്വിച്ചെ ഡിപ്പാർട്ട്മെന്റിലെ സകാപുലാസിന് സമീപമുള്ള എൽ ജോകോട്ട് ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. യുലെയ്ഡി ഇക്സ്കോടോയാക് എന്ന പെൺകുട്ടിയാണ് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ച സംഭവത്തിലെ കേന്ദ്ര കഥാപാത്രം.

2026 ഒക്ടോബർ 12ന് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പെൺകുട്ടിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ബോധരഹിതയായ പെൺകുട്ടിയെ പിതാവ് അബ്രഹാം ഇക്സ്കോടോയാക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യാത്രയ്ക്കിടെ പെൺകുട്ടിക്ക് ശ്വാസമില്ലെന്നും നാഡിമിടിപ്പ് അറിയാൻ കഴിയുന്നില്ലെന്നും മനസിലായതോടെ പെൺകുട്ടി മരിച്ചെന്ന് പിതാവ് കരുതിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മകൾ മരിച്ചുവെന്ന് വിശ്വസിച്ച അദ്ദേഹം ആശുപത്രിയിലെത്താതെ വീട്ടിലേക്ക് മടങ്ങിയതായും പറയുന്നു.

തുടർന്ന് കുടുംബം ശവപ്പെട്ടി വാങ്ങുകയും വീട്ടിൽ മകളുടെ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. പെൺകുട്ടി മരിച്ചെന്ന വിശ്വാസത്തിൽ ബന്ധുക്കളും അയൽവാസികളും വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിക്കാനായി ഒത്തുകൂടി. ഇതിനിടെ
മകളുടെ ശവപ്പെട്ടിക്കരികിലിരുന്ന് കരയുകയായിരുന്ന അമ്മ ലെസ്വിയ റിയോസാണ് ആദ്യം അസാധാരണമായ ചലനം ശ്രദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശവപ്പെട്ടിയിലെ മുഖം കാണാനുള്ള ചെറിയ ജനാലയിലൂടെ നോക്കിയപ്പോൾ അകത്ത് ചലനം കാണുകയായിരുന്നു. ഉടൻതന്നെ അവർ മറ്റ് കുടുംബാംഗങ്ങളെ വിവരമറിയിച്ചു. തുടർന്ന് ശവപ്പെട്ടി തുറന്നുനോക്കിയപ്പോഴാണ് പെൺകുട്ടി കണ്ണുതുറക്കുകയും എഴുന്നേറ്റിരിക്കുകയും കരയുകയും ചുറ്റുമുള്ളവരോട് പ്രതികരിക്കുകയും ചെയ്തതെന്നാണ് പുറത്തുവന്ന വിവരങ്ങൾ.

ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയിരുന്ന ബന്ധുക്കൾക്ക് ഇത് വലിയ ഞെട്ടലായി. പെൺകുട്ടി ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബാംഗങ്ങൾ അവളെ ശവപ്പെട്ടിയിൽനിന്ന് പുറത്തെടുക്കാൻ സഹായിച്ചു. ഏകദേശം എട്ട് മണിക്കൂറോളം പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ കിടന്നിരുന്നുവെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം പെൺകുട്ടി എത്രനേരം ബോധരഹിതയായി കിടന്നിരുന്നു, അവളുടെ ശാരീരികാവസ്ഥ എന്തായിരുന്നു, ബോധം തിരിച്ചുകിട്ടാൻ കാരണമെന്താണ് തുടങ്ങിയ കാര്യങ്ങളിലും വ്യക്തമായ വിശദീകരണം ലഭ്യമായിട്ടില്ല.

കടുത്ത നെഞ്ചുവേദനയ്ക്കുശേഷം ബോധരഹിതയായ പെൺകുട്ടിയെ മരിച്ചെന്ന് കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതും പിന്നീട് ശവപ്പെട്ടിക്കുള്ളിൽ ചലനം കണ്ടെത്തിയതുമാണ് സംഭവത്തെ ശ്രദ്ധേയമാക്കിയത്. എന്നാൽ പെൺകുട്ടിയുടെ മരണം ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് കുടുംബം സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026