സാനോ: ജപ്പാനെതിരായ ഏക ട്വന്റി20 മത്സരത്തിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണും പാകിസ്ഥാൻ സ്വദേശിയായ ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സാനോയിൽ മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ രണ്ട് റൺസിന് വിജയിച്ചതിന് പിന്നാലെയായിരുന്നു രസകരമായ സംഭവം.
മത്സരശേഷം ഗ്രൗണ്ടിന് സമീപമുണ്ടായിരുന്ന ആരാധകൻ ആദ്യം ഇഷാൻ കിഷനെ പേരെടുത്ത് വിളിച്ചെങ്കിലും താരം ശ്രദ്ധിച്ചില്ല. പിന്നാലെ അവിടെയെത്തിയ സഞ്ജു സാംസണെ വിളിച്ച ആരാധകൻ തന്റെ സ്നേഹം അറിയിക്കുകയും സഹതാരം അഭിഷേക് ശർമയെ വിളിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു.
‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അഭിഷേക് ഭക്ഷണം കഴിക്കുകയാണെന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തുവരുമെന്നും സഞ്ജു ശാന്തമായി മറുപടി നൽകി. മത്സരം കഴിഞ്ഞതേയുള്ളൂവെന്നും കുറച്ച് സമയം നൽകണമെന്നും സഞ്ജു ആരാധകനോട് പറഞ്ഞു.
തുടർന്നാണ് ആരാധകൻ താൻ പാകിസ്ഥാനിൽ നിന്നുള്ളയാളാണെന്ന കാര്യം വെളിപ്പെടുത്തിയത്. ‘ഞാൻ അവിടെ കാത്തുനിന്നോളാം, പക്ഷേ ഞാൻ പാകിസ്ഥാനിൽ നിന്നാണ്. ഐ ലവ് യൂ’ എന്നായിരുന്നു ആരാധകന്റെ പ്രതികരണം. ഇതോടെ ഇരുവരുടെയും സംഭാഷണം കൂടുതൽ രസകരമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
അതേസമയം, മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ജപ്പാന് അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ രണ്ട് റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി.
The moment a fan said to Sanju Samson, “𝗜’𝗺 𝗳𝗿𝗼𝗺 𝗣𝗮𝗸𝗶𝘀𝘁𝗮𝗻 🇵🇰” 🤣😭
𝗙𝗮𝗻: Asked Ishan Kishan for an autograph, but he didn’t respond.
Then he moved to Sanju Samson.
𝗙𝗮𝗻: “Sanju, I love you. Call Abhishek.”
𝗦𝗮𝗻𝗷𝘂: “He’s having his food. He’ll come after… pic.twitter.com/r2XiKnE6CF
— Mukku (@Cric_Mukku) September 24, 2026




