BREAKING NEWS

അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്…ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്

· · 1 min read
Share: Copied!

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട പ്ലസ് വൺ വിദ്യാർഥി അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്. നവംബർ 1 ഞായർ ഉച്ചയ്ക്ക് 3.53നുള്ള ദൃശ്യമാണ് പോലീസിനു ലഭിച്ചത്. കൊല നടന്ന സ്ഥലത്തിനു സമീപത്തുള്ള വീടിനു മുന്നിലൂടെ ഇവർ സംസാരിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

അതേസമയം രണ്ടാംപ്രതി ഉമർ ഇവർക്കൊപ്പമില്ല. ഒന്നാം പ്രതിയായ പതിനേഴുകാരനാണ് പാങ്ങപ്പാറയിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തിയത്. തുടർന്ന്, കൊലപാതകം നടന്ന കാടുപിടിച്ച പറമ്പിലേക്കു കൊണ്ടുപോയെന്ന് പോലീസ് പറയുന്നു. ഈ സ്ഥലത്തിനടുത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അതിലൊന്നും ഉമറിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ കൃത്യമായ ആസൂത്രണത്തോടെ ഉമർ സിസിടിവി ഒഴിവാക്കി അവിടേക്ക് എത്തിയതെന്നാണു പോലീസ് കരുതുന്നത്.

കൃത്യം നടന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഉമർ കരഞ്ഞുകൊണ്ടു പറഞ്ഞത്. അഭിരാമിനെ അറിയില്ലെന്നും ഒന്നാം പ്രതിയായ പതിനേഴുകാരനെ മാത്രമേ പരിചയമുള്ളൂവെന്നും ഉമർ പറയുന്നു. എന്നാൽ പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. ഒന്നാം പ്രതിയുടെ മുൻ കാമുകിയും അഭിരാമിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെ അഭിരാം പ്രോത്സാഹിപ്പിച്ചതിലുള്ള വൈരാഗ്യവും, കേസിലെ മൂന്നാം പ്രതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ തർക്കവും കൊലയ്ക്കു കാരണമായെന്നാണ് പോലീസിന്റെ നിഗമനം.

അതുപോലെ ഒന്നാം പ്രതിയായ പതിനേഴുകാരൻ അഭിരാമിനെ സ്ഥലത്ത് എത്തിച്ചശേഷം ഉമറും അവിടെയെത്തിയെന്നു പോലീസ് കരുതുന്നു. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. സുഹൃത്ത് വരാൻ വിസമ്മതിച്ചതോടെ അഭിരാമിനെ ഇരുവരും ചേർന്നു കൊന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഒന്നാം പ്രതിയാണു കൊലയാളിയെന്നു വരുത്തിത്തീർക്കാൻ ഉമർ പെൺസുഹൃത്തിന് നിരന്തരം സന്ദേശങ്ങൾ ഇയച്ചുകൊണ്ടിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

BREAKING NEWS
‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ
10 Nov 2026
BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026
BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026