BREAKING NEWS

ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്കൾ ആവശ്യപ്പെട്ടു- റിപ്പോർ‌ട്ട്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരായ സൈനികാക്രമണങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എല്ലാ ദിവസവും ഫോണിൽ വിളിക്കുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

യുദ്ധം പുനരാരംഭിക്കണമെന്ന ആവശ്യവുമായി നെതന്യാഹു ദിവസവും ട്രംപിനെ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിക്കുകയാണെന്നും ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരാളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. സംഘർഷം കൂടുതൽ രൂക്ഷമാക്കരുതെന്നും പകരം നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നുമാണ് മേഖലയിലെ അറബ് നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഇസ്രയേലിലെ സാഹചര്യങ്ങളെക്കുറിച്ച് അറിവുള്ള മറ്റൊരാളെയും റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്. ഇറാനെതിരായ ആക്രമണങ്ങൾ പുനരാരംഭിക്കണമെന്നാണ് നെതന്യാഹുവിന്റെ ആഗ്രഹമെങ്കിലും ട്രംപിനെ അതിന് പ്രേരിപ്പിക്കുന്നതിനായി വലിയ തോതിലുള്ള സമ്മർദനീക്കം നടക്കുന്നില്ലെന്നാണ് ഇയാൾ വ്യക്തമാക്കിയത്.

അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക ധാരണയിലെത്താനുള്ള പ്രാദേശിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി ചർച്ച നടത്തിയതിന് പിന്നാലെ ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ നിലവിലെ സ്ഥിതി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധമെന്ന് വിശേഷിപ്പിച്ച നടപടിയും ‘ഓപ്പറേഷൻ അയൺ ഗേറ്റ്’ എന്ന പുതിയ നീക്കവും തുടരാനാണ് ഈ രാജ്യങ്ങൾക്ക് താൽപര്യമെന്നും അദ്ദേഹം കുറിച്ചു.

അതുപോലെ ഇറാനെതിരെ വീണ്ടും വ്യോമാക്രമണം നടത്തുന്നതിനേക്കാൾ സാമ്പത്തിക ഉപരോധം തുടരുന്നതിനാണ് തനിക്ക് താൽപര്യമെന്നും ട്രംപ് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിലേക്ക് അനുകൂലമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും അമേരിക്കയുടെ താൽപര്യങ്ങൾ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കാൻ നെതന്യാഹു ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നത് അറബ്, മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവർ ട്രംപുമായി ഫോണിൽ സംസാരിച്ചതായും ചർച്ചകളെക്കുറിച്ച് അറിവുള്ളവരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. മേഖലയിൽ കൂടുതൽ സംഘർഷമുണ്ടാകുന്നത് ഒഴിവാക്കുകയും നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുകയും ചെയ്യണമെന്നാണ് ഇവരുടെ നിലപാട്.

അതിനിടെ, അമേരിക്കയോ, ഇസ്രയേലോ, ഇറാനെതിരെ പുതിയ ആക്രമണം നടത്തിയാൽ യാതൊരു ദാക്ഷണ്യവുമില്ലാതെ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്റെ സൈനിക നേതൃത്വവും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും (ഐആർജിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൈനിക കേന്ദ്രങ്ങൾ മാത്രമല്ല, മറ്റ് ഭൗതികവും അഭൗതികവുമായ ആസ്തികളും ലക്ഷ്യമിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഏഴ് പ്രധാന അന്തർവാഹിനി ഇന്റർനെറ്റ് കേബിളുകൾ ആക്രമണത്തിന് വിധേയമാക്കാനുള്ള സാധ്യതയും ഇറാൻ ഉയർത്തിക്കാട്ടിയിട്ടുണ്ട്. കൂടാതെ മേഖലയിലെ ഡാറ്റാ സെന്ററുകളും ക്ലൗഡ് കമ്പ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിടുമെന്നും മുന്നറിയിപ്പുണ്ട്.

ഇത്തരം നീക്കങ്ങൾ ഉണ്ടായാൽ പശ്ചിമേഷ്യയിലെ ഇന്റർനെറ്റ് ബന്ധങ്ങൾക്കും ഡിജിറ്റൽ സേവനങ്ങൾക്കും ആഗോളതലത്തിലുള്ള ഡാറ്റാ കൈമാറ്റത്തിനും വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. അമേരിക്കയും ഇസ്രയേലും സൈനിക നടപടി പുനരാരംഭിക്കുമോ എന്നതിനൊപ്പം ഇറാന്റെ ഭീഷണികൾ മേഖലയിൽ കൂടുതൽ സംഘർഷത്തിന് വഴിയൊരുക്കുമോ എന്നതും നിർണായകമാണ്.

2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി…രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026
BREAKING NEWS
‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ
10 Nov 2026