BREAKING NEWS

കെ എം ഷാജിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി, മന്ത്രിയുടെ യാത്രയിലും കൂട്ട് ഇയാള്‍ തന്നെ, സ്പോണ്‍സറും പ്രതി തന്നെ??

· · 1 min read
Share: Copied!

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരെന്നതിൽ വിവാദം കനക്കുന്നു. യൂറോപ്പിലെ ബള്‍ഗേറിയയിലുള്ള തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത് തട്ടിപ്പുകാരനായ ജോണ്‍ സേവ്യര്‍ ഉൾപ്പടെ എത്തിയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ എംബിഎ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളാണ് ജോണ്‍ സേവ്യര്‍. ലക്ഷങ്ങളാണ് ഇയാള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തത്. നിരവധി വിദ്യാര്‍ത്ഥികളെ വിസ വാഗ്ദാനം ചെയ്ത് പറ്റിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. കെ എം ഷാജിയുടെ യാത്രക്കൊപ്പം ഇയാള്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ മന്ത്രി ബള്‍ഗേറിയയില്‍ തുടരുകയാണ്. മന്ത്രിയുടേത് സ്വകാര്യ സന്ദർശനമാണ്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ അടക്കം നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയ ജോണ്‍ സേവ്യര്‍. 2016ല്‍ ഇയാള്‍ക്കെതിരെ കേട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ല്‍ വിദ്യാര്‍ത്ഥിക്ക് പണം തിരികെ നല്‍കി എന്നാണ് വിവരം. ചെക്ക് റിപ്പബ്ലിക്കില്‍ ചെക്ക് കോളേജില്‍ എംബിഎ പഠനം വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

മൂന്ന് മുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റാണ് ചെക്ക് കോളേജായി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടേക്ക് ഇന്ത്യയില്‍ നിന്ന് വ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരകള്‍ ഉള്‍പ്പെടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ജോണ്‍ സേവ്യറിനെതിരെ പരാതി നല്‍കിയിരുന്നു. എറണാകുളം കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യറാണോ കെ എം ഷാജിയുടെ ബള്‍ഗേറിയ സന്ദര്‍ശനത്തിന്റെ സ്‌പോണ്‍സര്‍ എന്നതാണ് ഉയരുന്ന ചോദ്യം. ഇയാള്‍ മന്ത്രിയെ ഏയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കുന്നതോടൊപ്പം മന്ത്രിക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026