BREAKING NEWS

‘എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്’… കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് താൻ നിരപരാധിയാണെന്നും അഭിരാമിനെ തനിക്ക് അറിയില്ലെന്നും വെളിപ്പെടുത്തി. ‘എനിക്ക് അഭിരാമിനെ അറിയില്ല. ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്. ഞാൻ ഇവിടെ വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല. എന്നെ പ്രതിയാക്കിയതാണ്’, എന്നായിരുന്നു മാധ്യമങ്ങൾക്കുമുന്നിൽ ഉമർ പറഞ്ഞത്.

കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴായിരുന്നു ഉമർ കരഞ്ഞുകൊണ്ട് പ്രതികരിച്ചത്. അതേസമയം പിടിയിലായ സമയത്ത് ചിരിച്ച മുഖത്തോടെയായിരുന്നു ഉമർ ക്യാമറയെ നേരിട്ടത്. കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിനിയായ ആനന്ദയെയും പോലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമറിന്റെ സഹായത്തോടെയാണ് 17-വയസുകാരനായ ഒന്നാം പ്രതി അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

ആദ്യം ഉമറിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തുടർന്നാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കേസിൽ ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയും പ്രതിയാണ്. ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

കൂടാതെ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആനന്ദയുടെ ഇൻസ്റ്റഗ്രാം വഴി ഒന്നാംപ്രതിയാണ് കഴിഞ്ഞ നവംബർ ഒന്നിന് അഭിരാമിനെ പാങ്ങപ്പാറയിലെ പേരൂരിലെ വാഴത്തോട്ടത്തിനുസമീപം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതിയിട്ടതെങ്കിലും, അഭിരാം കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിൽ 17-കാരനായ ഒന്നാംപ്രതി നിലവിൽ പൂജപ്പുരയിലെ ഒബ്‌സർവേഷൻ ഹോമിലാണ്.

ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്നതായി സംശയം- ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

 

BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026
BREAKING NEWS
സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലെ മദ്യപാനം, ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍
08 Nov 2026
BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026