BREAKING NEWS

ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പീഡനം, ഒരുവർഷം ജോലി ചെയ്തിട്ട് കൂലി 18000 രൂപ- സ്ത്രീക്കെതിരെ കേസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ദിവസവും 20 മണിക്കൂറോളം ജോലി ചെയ്യിപ്പിക്കുകയും ചൂടാക്കിയ ഇരുമ്പും കത്തിയും ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നൽകാതിരിക്കുകയും ചെയ്ത 16കാരിയെ ഡൽഹിയിൽനിന്ന് രക്ഷപ്പെടുത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗിലുള്ള അബുൽ ഫസൽ എൻക്ലേവ്-IIലെ ഒരു വീട്ടിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന പെൺകുട്ടിയെയാണ് അധികൃതർ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ വീട്ടുടമയായ സദഫ് എന്ന സ്ത്രീക്കെതിരെ കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഏകദേശം ഒരു വർഷത്തോളമായി പെൺകുട്ടിയെ മാതാപിതാക്കളിൽനിന്ന് അകറ്റിനിർത്തിയാണ് വീട്ടുജോലിക്ക് ഉപയോഗിച്ചിരുന്നത്. ഷഹീൻ ബാഗിലെ ശ്രം വിഹാർ ജുഗ്ഗി സ്വദേശിനിയാണ് പെൺകുട്ടി. പ്രദേശത്തെ ഒരു വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തൊഴിലാളിയായി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി അസോസിയേഷൻ ഫോർ വൊളന്ററി ആക്ഷൻ എന്ന സന്നദ്ധ സംഘടനയാണ് പോലീസിനെ സമീപിച്ചത്.

തുടർന്ന് കൽക്കാജി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) നിർദേശപ്രകാരം തൊഴിൽ വകുപ്പ്, ഡൽഹി പലീസ്, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ സംയുക്തമായി നവംബർ 3, 4 തീയതികളിൽ രക്ഷാപ്രവർത്തനം നടത്തി. തു‌ടർന്ന് അബുൽ ഫസൽ എൻക്ലേവ്-IIലെ വീട്ടിൽനിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സദഫ് എന്ന സ്ത്രീയാണ് പെൺകുട്ടിയെ വീട്ടുജോലിക്ക് നിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി ചെയ്യിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. അടിച്ചുവാരൽ, തറ തുടയ്ക്കൽ, പാത്രം കഴുകൽ, വീട് വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ എല്ലാ ജോലികളും ചെയ്യേണ്ടിവന്നിരുന്നു. രാവിലെ 11 മണിയോടെ മാത്രമാണ് ചായ നൽകിയിരുന്നത്. പലപ്പോഴും വീട്ടിൽ ബാക്കിവരുന്ന ഭക്ഷണമാണ് കഴിക്കാൻ നൽകിയിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി.

അതുപോലെ ചൂടാക്കിയ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് മുതുകിലും കൈകളിലും ഇടുപ്പിലും പലതവണ പൊള്ളലേൽപ്പിച്ചിരുന്നതായും ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും പഴയ പാടുകളും കണ്ടെത്തിയതായി സന്നദ്ധ സംഘടന അറിയിച്ചു. മുതുകിൽ വ്യാപകമായി പൊള്ളലേറ്റ പാടുകളും തലയ്ക്ക് ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു.

ഒരിക്കൽ തുടർച്ചയായി മൂന്ന് ദിവസം ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിട്ടതായും പെൺകുട്ടി അധികൃതരോട് പറഞ്ഞു. ചെറിയ തെറ്റുകൾക്കുപോലും മർദിക്കുമായിരുന്നു. പരിക്കുകൾ ഉണ്ടായപ്പോൾ ആശുപത്രിയിലോ ഡോക്ടറുടെ അടുത്തോ കൊണ്ടുപോകുന്നതിനു പകരം മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങിയ മരുന്നുകളാണ് നൽകിയിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി.

കൂടാതെ മാതാപിതാക്കളെ കാണുന്നതിൽനിന്നും പെൺകുട്ടിയെ തടഞ്ഞിരുന്നു. ഏകദേശം ഒരു വർഷത്തിനിടെ രണ്ടോ മൂന്നോ തവണ മാത്രമാണ് ഫോണിലൂടെ മാതാപിതാക്കളോട് സംസാരിക്കാൻ അനുവദിച്ചത്. ഈ സമയങ്ങളിൽ പോലും പെൺകുട്ടിയുടെ മുഖം മറച്ചിരുന്നതായി സന്നദ്ധ സംഘടന ആരോപിച്ചു. ശരീരത്തിലെ മുറിവുകളും പരിക്കുകളും മാതാപിതാക്കൾ കാണാതിരിക്കാനായിരുന്നു ഇതെന്നാണ് ആരോപണം.

പീഡനവിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ അധികൃതരുടെ മുന്നിൽ ആദ്യം സംസാരിക്കാൻ പോലും പെൺകുട്ടി ഭയപ്പെട്ടിരുന്നു. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്നിൽ പെൺകുട്ടി താൻ നേരിട്ട ക്രൂരതകൾ വിശദമായി വിവരിച്ചു. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിയുടെ ആരോഗ്യനിലയും പരിക്കുകളും പരിഗണിച്ച് വൈദ്യസഹായം നൽകാൻ സിഡബ്ല്യുസി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചു. സംഭവത്തിൽ ബാലവേല നിരോധനവും നിയന്ത്രണവും സംബന്ധിച്ച 1986ലെ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) 2015ലെ നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരം കേസെടുക്കാൻ ഷഹീൻ ബാഗ് പോലീസിന് എസ്ഡിഎം നിർദേശം നൽകി.

അതേസമയം മറ്റൊരു സ്ത്രീയാണ് പെൺകുട്ടിയെ ഈ വീട്ടിൽ ജോലിക്കായി എത്തിച്ചതെന്ന് സന്നദ്ധ സംഘടന അറിയിച്ചു. ഏകദേശം ഒരു വർഷത്തോളം ജോലി ചെയ്തിട്ടും പെൺകുട്ടിക്ക് ലഭിച്ചത് വെറും 18,000 രൂപ മാത്രമായിരുന്നു. അതേസമയം, പീഡനങ്ങളിൽനിന്ന് മോചിതയായ പെൺകുട്ടിക്ക് പഠനം പുനരാരംഭിക്കണമെന്നാണ് ആഗ്രഹം. ഭാവിയിൽ അധ്യാപികയാകണമെന്നാണ് തന്റെ സ്വപ്നമെന്നും പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പറഞ്ഞതായി അധികൃതർ അറിയിച്ചു.

സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലെ മദ്യപാനം, ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍

BREAKING NEWS
സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലെ മദ്യപാനം, ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍
08 Nov 2026
BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026
BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026
BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
08 Nov 2026