BREAKING NEWS

ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്നതായി സംശയം- ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

· · 1 min read
Share: Copied!

കൊച്ചി: പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ വർ​ഗീസിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പോലീസ് . യുവനടിയുടെ ബന്ധു നൽകിയ പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിൽ പോയിരുന്നു. ഇതോടെയാണ് പ്രതിക്കെതിരേ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. അതേസമയം പ്രതി വിദേശത്തേക്ക് കടന്നതായാണ് പോലീസിന്റെ സംശയം.

കേസെടുത്തതിനു പിന്നാലെ ഡോ. ജോൺസൺ കെ. വർ​ഗീസിന്റെ മൊബൈൽഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ​ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങളാണ് ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പോലീസ് കണ്ടെത്തിയത്. യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അം​ഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസങ്ങളിൽ പുതിയ വഴിത്തിരിവുണ്ടായത്. തുടർന്നു യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർ​ഗീസിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.

യുവനടിയും കൂട്ടാളികളും ബന്ധുവിന് ചികിത്സ നൽകണമെന്ന പേരിൽ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നും ഫോണുകളും സ്മാർട് വാച്ചു ഇയർപോഡും കവർന്നെന്നുമായിരുന്നു ഡോക്ടർ ആദ്യം നൽകിയ പരാതി. ഈ പരാതിയിൽ കേസെടുത്ത പോലീസ് യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ആകെ 12 പ്രതികളാണുള്ളത്. സംഭവം ഹണിട്രാപ്പ് ആണോ ബ്ലാക്ക്മെയിലിങ് ആണോ എന്നതടക്കം പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ, ബന്ധുവായ സ്ത്രീയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പവും ഇതേച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നായിരുന്നു യുവനടിയുടെ മൊഴി.

ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്നും നടിയും മറ്റുപ്രതികളും പോലീസിനോട് പറഞ്ഞു. സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറുടെ ഫോൺ പിടിച്ചുവാങ്ങിയതെന്നും ഇവരുടെ മൊഴിയിലുണ്ട്. ഈ ഫോണുകളാണ് പ്രതികൾ പോലീസിന് കൈമാറിയത്. തുടർന്ന് പോലീസ് ഫോൺ പരിശോധിച്ചതോടെയാണ് കൂടുതൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയത്.

BREAKING NEWS
വിജയിയെ ഒതുക്കാൻ സ്റ്റാലിനും പളനിസാമിയും ഒന്നിക്കുമോ? തമിഴ്നാട്ടിൽ പുതിയ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന; ഡിഎംകെയുടെ നീക്കത്തിൽ ടിവികെയ്ക്ക് വെല്ലുവിളി; ഉപതിരഞ്ഞെടുപ്പ് നിർണായകം
29 Nov 2026
BREAKING NEWS
വീടിന്റെ ഗേറ്റിൽ വച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്നു; 16 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ 18കാരിക്ക് ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
"രാജ്യത്തെ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ മോദി 'ബ്ലാങ്ക് ചെക്ക്' ആവശ്യപ്പെടുകയാണ്, എനിക്ക് ഭയമില്ല, ഭയമില്ലാത്ത പുതിയ തലമുറയിലെ യുവാക്കൾ എന്റെ കൂടെയുണ്ട്!! 850 എന്ന ഈ സംഖ്യ നിങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ളതാണ്, ഭാരതമാതാവിനെയും ഭരണഘടനയെയും നാം സംരക്ഷിക്കും, ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യത്തെയോ തൊടാൻ ആര...
29 Nov 2026
BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026