കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ് പോലീസ് പിടിയിലായത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ ഭർത്താവിനൊപ്പമെത്തിയ യുവതിയെയാണ് പീഡിപ്പിച്ചത്.
ദാമ്പത്യ പ്രശ്നം പരിഹരിക്കുന്നതിനായാണ് അൻവർ സാദത്തിന്റെ അടുത്ത് യുവതിയും ഭർത്താവും എത്തിയത്. തുടർന്ന് ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചെല്ലാൻ നിർദേശിച്ചു. പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. അതേസമയം അൻവർ സാദത്ത് നേരത്തെ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചത് പോക്‌സോ കേസിൽ മുൻപ് അറസ്റ്റിലായത്.






