Uncategorized

തന്നെയാണ് ചതിച്ചത്… ആളുകൾക്ക് വേണ്ടത് പണം മാത്രമാണ്, താനായിരുന്നു പരാതി നല്‍കേണ്ടത്, ചെക്ക് തട്ടിപ്പ് കേസില്‍ സഹോദരി രാധയ്ക്കെതിരെ അംബിക

· · 1 min read
Share: Copied!

ചെന്നൈ: അംബിക-രാധ സഹോദരിമാർ തമ്മിലുള്ള സ്വത്ത് തർക്കം പുതിയ തലത്തിലേക്ക്. 43.62 കോടി രൂപയുടെ ചെക്ക് തർക്കവുമായി ബന്ധപ്പെട്ട് സഹോദരി രാധ തനിക്കെതിരെ ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയതിന് പിന്നാലെ, വികാരനിർഭരമായ പ്രതികരണവുമായി നടി അംബിക രംഗത്തെത്തി.തന്നെയാണ് ഈ വിഷയത്തിൽ ചതിച്ചതെന്നും തനിക്കെതിരെ പരാതി നൽകിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അംബിക പറഞ്ഞു. സ്വത്ത് തർക്കം പൊലീസ് സ്റ്റേഷൻ വരെ എത്തിയതിൽ കടുത്ത വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സഹോദരൻ അർജുൻ നായർക്കെതിരെയും രാധ പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ എല്ലാ കാര്യങ്ങളും പരസ്യമായി പറയാൻ കഴിയില്ലെന്നും അംബിക വ്യക്തമാക്കി. തർക്കത്തിന്റെ കേന്ദ്രമായ എ.ആർ.എസ് ഗാർഡനെ കുറിച്ചാണ് അംബിക കൂടുതലും സംസാരിച്ചത്.

 

തന്റെ കുടുംബവുമായും തന്റെ ജീവിതവുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സ്വത്താണ് അതെന്നും തന്റെ ജീവന് തുല്യമാണെന്നും അംബിക പറഞ്ഞു. എം.ജി.ആർ തങ്ങൾക്ക് 25 ഏക്കർ സ്ഥലം സൗജന്യമായി നൽകിയെന്ന രീതിയിൽ യൂട്യൂബിൽ പ്രചരിക്കുന്ന വാർത്തകളെ അംബിക ശക്തമായി നിഷേധിച്ചു.‘യൂട്യൂബിൽ ആളുകൾ പറയുന്നത് എം.ജി.ആർ ഞങ്ങൾക്ക് 25 ഏക്കർ ഭൂമി ഫ്രീ ആയി തന്നു എന്നാണ്. അത് സത്യമല്ല. ഞങ്ങൾ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ദേവർ ഫിലിംസ് കുടുംബത്തിൽ നിന്ന് വാങ്ങിയതാണ് ആ സ്വത്ത്. പ്രത്യേകിച്ച് എ.ആർ.എസ് ഗാർഡൻ ഞങ്ങൾ ആദ്യമായി വാങ്ങിയ സ്വത്താണ്. അത് എന്റെ ജീവൻ പോലെയാണ്. എ.ആർ.എസ് ഗാർഡന്റെ ബോർഡ് എടുത്തുമാറ്റി മറ്റൊരു ബോർഡ് വെക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ലെന്നും’ അംബിക പറഞ്ഞു. ‘എന്റെ എ.ആർ.എസ് ഗാർഡൻ ബോർഡ് എടുത്തുമാറ്റി മറ്റൊരു ബോർഡ് വെക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എ.ആർ.എസ് ഗാർഡൻ എന്താണെന്ന് തമിഴ് സിനിമയിലുള്ള എല്ലാവർക്കും അറിയാം. അത് വിൽപ്പനക്കല്ല. നിയമപരമായ പ്രശ്നം നടന്നുകൊണ്ടിരിക്കുന്നതിനാൽ എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ എനിക്ക് കഴിയില്ല’ അംബിക കൂട്ടിച്ചേർത്തു.

‘ഞങ്ങൾ കഷ്ടപ്പെടുന്ന സമയത്ത് കുടുംബത്തിന് വേണ്ടിയുള്ള ആദ്യത്തെ ചവിട്ടുപടി ഞാനായിരുന്നു. ഒരു കാലത്ത് കുടുംബവും ഒരു ബന്ധവും ഉണ്ടെങ്കിൽ കുടുംബത്തിന് വേണ്ടി എന്തും ചെയ്യണമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. എല്ലാവരും വെവ്വേറെയാണ് ജീവിക്കുന്നത്’ എന്ന് അംബിക പറഞ്ഞു. എന്തിനാണ് രാധ എനിക്കെതിരെ പരാതി നൽകിയതെന്ന് എനിക്കറിയില്ല. ഇത് നോക്കുമ്പോൾ എനിക്ക് വിചിത്രമായി തോന്നുന്നു, കാരണം യഥാർത്ഥത്തിൽ ചതിക്കപ്പെട്ടത് ഞാനാണ്. പരാതി നൽകേണ്ടിയിരുന്നത് ഞാനായിരുന്നു. കുഴപ്പമില്ല. ആരെങ്കിലും രാധക്ക് ഉപദേശം നൽകിയിരിക്കാം, അതുകൊണ്ടാണ് അവർ പരാതി നൽകിയത്. പണത്തിനു പിന്നാലെ പോയി മനുഷ്യർ വികാരങ്ങൾ മറക്കുന്നതിനെക്കുറിച്ചും അംബിക തുറന്നടിച്ചു. ‘നന്ദി, വികാരം തുടങ്ങിയതെല്ലാം ജീവിതത്തിൽ നിന്ന് ഇല്ലാതായി. ഈ ലോകത്ത് എല്ലാം പണമായി മാറി. ഒരാൾക്ക് എത്ര പണം കിട്ടിയാലും അത് ഒരിക്കലും മതിയാകില്ല. ആളുകൾക്ക് വേണ്ടത് കൂടുതൽ പണം മാത്രമാണ് വേണ്ടതെന്നും അംബിക കൂട്ടിച്ചേർത്തു. നിലവിൽ സ്വത്തും ചെക്കും സംബന്ധിച്ച തർക്കത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026
Uncategorized
കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു
10 Oct 2026
BREAKING NEWS
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി
07 Oct 2026
Uncategorized
'രതീഷ് ആർ. നായർ പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരനെയൊന്നും ഇത്തരം പോസ്റ്റിലേക്ക് വെക്കില്ല, പിരിച്ചുവിടും... എൻഎച്ച്എമ്മിലെ ഡോക്ടർമാരെ നിയമിക്കുന്നത് ആരോഗ്യമന്ത്രിയാണോ? അതൊക്കെ ഇന്റർവ്യൂ നടത്തിയിട്ടാണ് എടുക്കുന്നത്, അതിലൊന്നും മന്ത്രി ഇടപെടാറില്ല'- കെ മുരളീധരൻ
07 Oct 2026