കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്തെ സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയോടെയാണ് പെൺകുട്ടികളെ കാണാതായതെന്നാണ് വിവരം. ദിയ മുകുന്ദൻ, റിതിന, ഭാവന, വിസ്മയ എൻ.കെ. എന്നിവരെയാണ് കാണാതായത്.
സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ചിൽഡ്രൻസ് ഹോമിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുട്ടികളെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ തിരച്ചിലും തുടരുകയാണ്.
പെൺകുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തലശ്ശേരി എസ്എച്ച്ഒയുടെ 9497987207 എന്ന നമ്പറിലോ എസ്‌ഐയുടെ 9497980879 എന്ന നമ്പറിലോ തലശ്ശേരി പോലീസ് സ്റ്റേഷനിലെ 04902323352 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.






