BREAKING NEWS

’തിരുവനന്തപുരം മൃഗശാല മാറ്റണം, നെയ്യാർ പോലുള്ള വനമേഖലയിലേക്ക് മാറ്റുന്നതാണ് ഉചിതം; നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ല, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണത് ’: വി ഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം∙ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്ന നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ലെന്നും മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർ പോലുള്ള കാടിനോട് ചേർന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരള’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യൂറോപ്പിലെ മാതൃകയിൽ കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങളും ലഭ്യമാക്കും. പരമാവധി കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കുന്നതിനാണ് ‘റീ ഇമാജിനിങ് കേരള’ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കണം. സർക്കാർ പരമ്പരാഗത രീതിയിൽ തന്നെ മുന്നോട്ടുപോയാൽ വികസനത്തിന്റെ വേഗം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിക്ഷേപം നടത്തുക എന്നത് രാജ്യത്തിനും പുറത്തേക്കും ശക്തമായ സന്ദേശമായി മാറണം. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ തയ്യാറായിക്കഴിഞ്ഞു. ഏഴ് വർഷമായി അനുമതി ലഭിക്കാതെ കിടന്ന പദ്ധതികൾ പോലുമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ‘സരൾ കേരളം’ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ ആറുമാസത്തിനുള്ളിൽ പരമാവധി കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുകയും മികച്ച ഫലം കൈവരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ‘റീ ഇമാജിനിങ് കേരള’ പരിപാടിയിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾക്ക് വ്യക്തമായ നടപ്പാക്കൽ മാർഗരേഖ തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

“സുന്ദരിയായ നിനക്ക് ബാങ്ക് ജോലി ചേരില്ല, ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാം”, നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തും, അശ്ലീല സന്ദേശവും, യുവതിയുടെ പരാതിയില്‍ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്

BREAKING NEWS
വിവാഹ സൽക്കാരത്തിനിടെ വധുവിനൊപ്പം ഇരിക്കവേ വരൻ കുഴഞ്ഞുവീണു മരിച്ചു ; വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ദാരുണ സംഭവം
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026