BREAKING NEWS

“സുന്ദരിയായ നിനക്ക് ബാങ്ക് ജോലി ചേരില്ല, ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാം”, നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തും, അശ്ലീല സന്ദേശവും, യുവതിയുടെ പരാതിയില്‍ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്

· · 1 min read
Share: Copied!

മഥുര: ബാങ്ക് ഉദ്യോ​ഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച ഉത്തർപ്രദേശിൽ നിന്നുള്ള സമാജ്‌വാദി പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്‌വിക്കെതിരെ കേസ്. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി മഥുരയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇയാളെ പാർട്ടി സ്ഥാനത്തുനിന്ന് എസ്പി നേതൃത്വം നീക്കിയിട്ടുണ്ട്.

മഥുരയിലെ കനറ ബാങ്ക് ജീവനക്കാരിയായ യുവതി നൽകിയ പരാതി അനുസരിച്ച് ബാങ്കിൽ മറ്റുള്ളവരെ പോലെ എത്തിയ രാജൻ, യുവതിയുടെ നമ്പർ കൈക്കലാക്കിയ ശേഷം നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. സുന്ദരിയാണെന്നും ഈ ജോലി തനിക്ക് ചേർന്നതല്ലെന്നും സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി വഴി ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാമെന്നുമായിരുന്നു നേതാവിന്റെ വാട്സാപ്പ് ചാറ്റിലൂടെയുള്ള വാ​ഗ്ധാനം. ഈ വാട്സാപ്പ് ചാറ്റ് വിവരങ്ങൾ യുവതി പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.

കൂടാതെ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയെന്നും താൻ ഫോൺ എടുക്കാത്തതിനെത്തുടർന്ന് ഫോണിലെ വിവരങ്ങൾ ചോർത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിലുണ്ട്. ഐടി ആക്ടിലെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാങ്കിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും ചാറ്റ് സ്ക്രീൻഷോട്ടുകളും പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026