BREAKING NEWS

കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കുളി മുടങ്ങി… 87 തടവുകാരെ താമസിപ്പിക്കാൻ ഇടമുള്ള ജയിലിൽ 216 പേർ, തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടി, വെള്ളമെത്തിക്കുന്നത് പൊന്നും വിലയ്ക്ക്

· · 1 min read
Share: Copied!

കാക്കനാട്: ചിറ്റേത്തുകരയിലെ ജില്ലാ ജയിലിൽ ജലക്ഷാമം രൂക്ഷമായതോടെ തടവുപുള്ളികളുടെ കുളി മുടങ്ങി. ദിവസവും കുളിച്ചു കുട്ടപ്പനായി കഴിഞ്ഞിരുന്ന തടവുകാരുടെ കുളി ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. കഴിഞ്ഞയാഴ്ച തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് ജില്ലാ ജയിലിലെ ജലക്ഷാമം രൂക്ഷമാക്കിയത്.

ഇവിടെ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള സൗകര്യം കുറവാണ്. ഇതോടെ ജല അതോറിറ്റി പൈപ്പിലൂടെയുള്ള വെള്ളം വരവും നിലച്ചു. ഇതോടെ തടവുകാരോട് ഇടവിട്ട ദിവസങ്ങളിൽ കുളിക്കാനാണ് നിർദേശം. പാചകത്തിനും കുടിക്കാനും ഉപയോഗിച്ച ശേഷം മിച്ചമുള്ള വെള്ളമാണ് മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത്. ഇതുമൂലമാണ് തടവുകാർക്ക് നിത്യേന കുളിക്കാനാകാത്ത സ്ഥിതി വന്നത്.

അതേസമയം മൂന്ന് ദിവസം കൂടുമ്പോഴാണ് ജയിലിലേക്ക് ജല അതോറിറ്റി പൈപ്പ് ലൈൻ വഴി വെള്ളം നൽകിയിരുന്നത്. പൈപ്പ് പൊട്ടിയതോടെ ദിവസങ്ങളായി വെള്ളം കിട്ടാത്ത സ്ഥിതിയിലുമായി. കഴിഞ്ഞ ദിവസങ്ങളിൽ പൊള്ളുന്ന വില നൽകി ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചു. സാധാരണ ടാങ്കർ വെള്ളം ആവശ്യം വന്നാൽ തൃക്കാക്കര നഗരസഭ സൗജന്യമായി എത്തിച്ചു കൊടുക്കാറുണ്ട്.പൈപ്പ് പൊട്ടിയത് നഗരസഭാ പ്രദേശത്തെയാകെ ശുദ്ധജല വിതരണത്തെ ബാധിച്ചതിനാൽ നഗരസഭയുടെ ടാങ്കർ വൻ തിരക്കിലാണ്. ഇതുമൂലമാണ് വലിയ വില നൽകി ജയിൽ അധികൃതർ പുറത്തു നിന്നു വെള്ളമെത്തിക്കുന്നത്. ടാങ്കറുകാർക്കും വലിയ തിരക്കായതിനാൽ അവരുടെ കയ്യും കാലും പിടിച്ചാണ് ഒന്നോ രണ്ടോ ലോഡ് നിത്യവും ജയിലിലേക്ക് ലഭ്യമാക്കുന്നത്.

ഇതിനെല്ലാം പുറമേ ജില്ലാ ജയിലിൽ ഇപ്പോൾ പതിവിൽ കൂടുതൽ തടവുകാരുണ്ട്. 87 തടവുകാരെ താമസിപ്പിക്കാൻ ഇടമുള്ള ജയിലിൽ 216 പേരാണ് ഇന്നലെ വരെയുള്ള കണക്ക്. ജലക്ഷാമം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 10 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ഭൂതലസംഭരണി ഏതാനും വർഷമായി ഉപയോഗിക്കാതെ കിടന്നത് നവീകരിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ ഒരു വാട്ടർ കണക്‌ഷൻ കൂടി എടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

മരണത്തിലും ഒപ്പം കൂടി ദേവദത്തൻ നമ്പൂതിരി!! ഭാര്യയുടെ മൃതദേഹത്തിന് സമീപം നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവ് മരണപ്പെട്ടു

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026