BREAKING NEWS

എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല, വീ‌ട്ടുകാരോട് പറഞ്ഞിട്ടും നിർബന്ധിക്കുന്നു!! വിവാഹത്തിന് മിനിറ്റുകൾ മാത്രം ബാക്കി, മണ്ഡപത്തിൽ കയറുന്നതിനു മുൻപ് പോലീസിനെ വിളിച്ച് സ്വന്തം വിവാഹം മുടക്കി 19 കാരി… യുവതിയെ വിവാഹമണ്ഡപത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കളും ബന്ധുക്കളും

· · 1 min read
Share: Copied!

ചെന്നൈ: വിവാഹത്തിനുള്ള എതിർപ്പ് പ്രകടിപ്പിച്ചിട്ടും വീട്ടുകാർ വഴങ്ങാതെ വന്നതോടെ താലികെട്ടു ചടങ്ങിനു തൊട്ടുമുൻപ് 19 കാരി പോലീസിനെ വിളിച്ച് അറിയിച്ച് സ്വന്തം വിവാഹം മുടക്കി. ക്ഷണിക്കപ്പെട്ട അതിഥികളിരിക്കെയാണ് യുവതി രഹസ്യമായി പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചത്. തിരുവള്ളൂർ ജില്ലയിലെ ഊത്തുക്കോട്ടയിലെ ഗ്രാമത്തിലെ പെൺകുട്ടിയാണ് സ്വന്തം വിവാഹം മുടക്കിയത്.

19 കാരിയുടെ വിവാഹം തിരുവള്ളൂർ മീഞ്ചൂരിലെ ഗ്രാമത്തിലെ യുവാവുമായി തിങ്കളാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സത്കാരച്ചടങ്ങ്‌ നടത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ മാതാപിതാക്കൾ വിവാഹത്തിന് ഒരുങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയും താലികെട്ടാൻ താത്പര്യമില്ലെന്നു അറിയിക്കുകയുമായിരുന്നു. മാതാപിതാക്കളും യുവതിയും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് യുവതി പോലീസ് കൺട്രോൾ റൂമിലേക്കു വിളിച്ച് രക്ഷിതാക്കൾ തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നെന്ന് പരാതിപ്പെട്ടു.

ഉടൻ മീഞ്ചൂർ പോലീസും പൊന്നേരി വനിതാ പോലീസും സ്ഥലത്തെത്തി യുവതിയോട് കാര്യം തിരക്കിയപ്പോൾ വിവാഹത്തിനു സമ്മതമല്ലെന്ന് യുവതി ആവർത്തിച്ചു. എന്നാൽ, എന്താണ് വിസമ്മതിക്കാനുള്ള കാരണമെന്നു വ്യക്തമാക്കിയില്ല. ഇതോടെ, യുവതിയെ വിവാഹമണ്ഡപത്തിൽ ഒഴിവാക്കി മാതാപിതാക്കളും അടുത്ത ബന്ധുക്കളും മടങ്ങി. ക്ഷണിച്ചവരും സ്ഥലംവിട്ടു. തനിച്ചായ യുവതിയെ പോലീസ് പിന്നീട് ചോളാവരത്തിനടുത്തുള്ള ആലമതി ഗ്രാമത്തിലെ വനിതാ അഭയകേന്ദ്രത്തിലേക്കു മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണ്.

ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതി;കോട്ടയം മെഡിക്കൽ കോളേജിനെതിരെ പൊലീസ് കേസ്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026