തൃശൂർ: തൃശൂർ പ്ലാഴി-വാഴക്കോട് സംസ്ഥാനപാതയിൽ കാറിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റു. മുള്ളൂർക്കര എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്.
കേരള കലാമണ്ഡലത്തിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്ന യുവതി ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു






