BREAKING NEWS

ചാനലുകളിൽ കയറിയിരുന്ന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ വിളമ്പണ്ട!! പൊതുയോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ജാഗ്രത പുലർത്തണം, ചാനൽ ചർച്ചകൾ ബഹിഷ്കരിക്കരുത്, മാധ്യമ വിചാരണകളിൽ സജീവമായി പങ്കെടുക്കണം, കേഡറ്റുകൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്… സിപിഎം മാർ​ഗരേഖ

· · 1 min read
Share: Copied!

കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ നേതാക്കളേയും അണികളേയും അടിമുടി തേച്ചുമിനുക്കാനൊരുങ്ങി പാർട്ടി. ഇതിന്റെ ഭാ​ഗമായി സിപിഎം നേതാക്കൾക്കും കേഡർമാർക്കും കർശന നിർദേശങ്ങളാണു പാർട്ടി മാർഗരേഖ നിർദേശിക്കുന്നത്. ചില നേതാക്കളുടെ പെരുമാറ്റത്തിലും പ്രവർത്തനശൈലിയിലും ആവശ്യത്തിന് ജാഗ്രതയില്ലെന്നും ഇത് പാർട്ടിക്കുള്ളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

അതുപോലെ ചില നേതാക്കളുടെ ആഡംബര ജീവിതശൈലി ജനങ്ങൾക്കിടയിൽ അപകീർത്തി ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രവർത്തനശൈലി അടിയന്തരമായി തിരുത്തണം. പൊതുയോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ജാഗ്രത പുലർത്തണമെന്ന് മാർഗരേഖ നിർദേശിക്കുന്നു. പൊതുയോഗങ്ങളിൽ നീണ്ടുപരന്ന പ്രസംഗങ്ങൾ ഒഴിവാക്കി ശൈലിമാറ്റം വരുത്തണം. കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ ചുരുക്കി സംസാരിക്കുകയും പ്രസംഗങ്ങളുടെ സമയദൈർഘ്യവും വാചകങ്ങളും ശ്രദ്ധിക്കുകയും വേണം. കൂടാതെ യോഗങ്ങളിൽ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗരേഖയിൽ ആവശ്യപ്പെടുന്നു.

കേഡർമാർക്കിടയിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് സ്വയം വിമർശനം ഉന്നയിച്ച് പാർട്ടി, അവർക്ക് ആവശ്യമായ പരിശീലനം നൽകാൻ നടപടി സ്വീകരിക്കുമെന്നും മാർ​ഗരേഖയിൽ പറയുന്നു. ചാനൽ ചർച്ചകൾ ബഹിഷ്കരിക്കുന്ന നിലപാട് ഒഴിവാക്കി മാധ്യമ വിചാരണകളിൽ സജീവമായി പങ്കെടുക്കണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ നേതാക്കൾ തന്നെ വ്യക്തമാക്കാതിരുന്നാൽ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളോ മറ്റ് വ്യക്തികളോ പറയുന്ന കാര്യങ്ങൾ പാർട്ടിയുടേതാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കും. അതിനാൽ സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും നേതാക്കളുടെ സജീവ ഇടപെടൽ ഉറപ്പാക്കണമെന്നും യുവാക്കൾക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകണമെന്നും മാർഗരേഖ ചൂണ്ടിക്കാണിക്കുന്നു.

“സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026