BREAKING NEWS

10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം… 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ കൊല്ലണമെന്ന് ഇരയുടെ കുടുംബം-Video

· · 1 min read
Share: Copied!

അനന്തപുർ: ആന്ധ്രാപ്രദേശിലെ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് നേരെ പോലീസ് വെടിവെച്ചു. ആക്രമണ ശേഷം ഒളിവിൽ പോയ ഹേമന്ത് എന്ന ഡമ്മു (21) എന്ന യുവാവിന് ഞായറാഴ്ച രാത്രിയാണ് വെടിയേറ്റത്. അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടായെന്നാണ് പോലീസ് നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ പ്രതിയെ കനത്ത സുരക്ഷയിൽ അനന്തപുർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനന്തപുർ ജില്ലയിലെ ആത്മകൂർ വനമേഖലയിൽ പ്രതി ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഹേമന്തിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ പ്രതിരോധിക്കുകയും കല്ലെറിയുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൈയിൽ കത്തിയുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസുദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചെന്നാണ് ആരോപണം.തുടർന്ന് സ്വയരക്ഷയ്ക്കായാണ് പോലീസ് വെടിയുതിർത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആറു റൗണ്ട് വെടിയുതിർത്തതായാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഏറ്റുമുട്ടലിനിടെ ഏതാനും പോലീസുദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. വെടിയേറ്റ ഹേമന്തിനെ പിന്നീട് പൊലീസ് നിയന്ത്രണത്തിലാക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബർ 31ന് രാവിലെ അനന്തപുർ ജില്ലയിലെ റാപ്താട് ഗ്രാമത്തിലുള്ള റാപ്താട് ജില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ക്ലാസ് നടക്കുന്നതിനിടെ രാവിലെ 10.30ഓടെ സ്കൂളിലെ ക്ലാസ് മുറിയിലേക്ക് കടന്നെത്തിയ ഹേമന്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ചെയിൻസോ ഉപയോഗിച്ച് പത്താം ക്ലാസ് വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഒരു വിദ്യാർഥിനിക്ക് ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയതായാണ് റിപ്പോർട്ട്. വിദഗ്ധ ചികിത്സയ്ക്കായി വിദ്യാർഥിനിയെ പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം തടയാനും പെൺകുട്ടിയെ രക്ഷിക്കാനും ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു. മറ്റ് വിദ്യാർഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് ആക്രമണം നടന്നത്. സംഭവത്തോടെ സ്കൂൾ പരിസരത്ത് വലിയ പരിഭ്രാന്തി പടർന്നു.

ആക്രമണത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതോടെ ഇയാളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ഹേമന്ത് ആത്മകൂർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസും പ്രതിയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും വെടിവെപ്പിൽ ഇയാൾക്ക് പരിക്കേൽക്കുകയുമായിരുന്നു.

അതേസമയം ഹേമന്തിനെ എൻകൗണ്ടറിൽ വധിക്കണമെന്ന് ബന്ധുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്ന് പരുക്കേറ്റ പെൺകുട്ടിയുടെ ബന്ധുക്കൾ എൻ‍‍ഡിടിവിയോട് പറഞ്ഞു. യുവാവിന് പെൺകുട്ടിയോട് പ്രണയം ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. എങ്കിൽ ജാഗ്രത പുലർത്തുമായിരുന്നു. മുൻപ് ഭീഷണിയുണ്ടായിട്ടില്ല. പെട്ടെന്നാണ് സ്കൂൾ വളപ്പിൽ കയറി ആക്രമിച്ചത്. പെൺകുട്ടി അപകട നില തരണം ചെയ്തതായും ബന്ധുക്കൾ പറഞ്ഞു. സംഭവം ആന്ധ്രാപ്രദേശിലുടനീളം വലിയ പ്രതിഷേധത്തിനും രോഷത്തിനും ഇടയാക്കിയിരുന്നു. സ്കൂളിനുള്ളിൽ കടന്ന് വിദ്യാർഥിനികൾക്കു നേരെ നടത്തിയ അതിക്രമത്തിൽ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പ്രതിക്ക് നേരെ പോലീസ് വെടിവെപ്പുണ്ടായിരിക്കുന്നത്.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നേരത്തെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. പരിക്കേറ്റ വിദ്യാർഥിനിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. സംഭവത്തിൽ അതിവേഗ അന്വേഷണം നടത്തി പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് നേരെയുണ്ടായ വെടിവെപ്പും തുടർന്നുള്ള സംഭവങ്ങളും ഉൾപ്പെടെ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026