BREAKING NEWS

ഹമ്പട കള്ളാ…കാലിക്കറ്റ് സർവകലാശാലയിലെ നാലുലക്ഷത്തിന്റെ ടെലസ്കോപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ; അധികൃതർ വിവരമറിയുന്നത് പോലീസെത്തിയപ്പോൾ മാത്രം! ആരുടെയെങ്കിലും ഒത്താശയില്ലാതെ അത്രയും വലിയ വസ്തു കടത്താനാവില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ

· · 1 min read
Share: Copied!

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവിഭാഗത്തിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽനിന്നാണ് ടെലസ്കോപ്പ് കണ്ടെടുത്തത്.

ടെലസ്കോപ്പ് സർവകലാശാലയിൽനിന്നാണ് മോഷണം പോയതെന്ന് പോലീസ് സർവകലാശാല അധികൃതരെ അറിയിച്ചതോടെയാണ് അവർ വിവരം അറിയുന്നത്. ഇത്രയും വിലപിടിപ്പുള്ള ഉപകരണം മോഷ്ടിക്കപ്പെട്ട കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

സംഭവത്തിൽ സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. സർവകലാശാലയ്ക്കുള്ളിലുള്ളവരുടെ സഹായമില്ലാതെ വലുപ്പവും ഭാരവുമുള്ള ടെലസ്കോപ്പ് പുറത്തേക്ക് കൊണ്ടുപോകുക എളുപ്പമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മോഷ്ടിച്ച ടെലസ്കോപ്പ് എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നും മോഷണത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. മൊബൈൽ ഫോൺ മോഷണക്കേസിൽ അറസ്റ്റിലായ ദിൽഷാദിനെ കോടതി റിമാൻഡ് ചെയ്തു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026