BREAKING NEWS

മക്കളേ മഴയാണ്, പുഴയാണ് മറക്കരുതേ… കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, മൃതദേഹം പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിൽ, 15കാരനു ദാരുണാന്ത്യം, വടകരയിൽ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളെ രക്ഷപ്പെടുത്തി, നാലാമനായി തെരച്ചിൽ തുടരു‍ന്നു, പാലക്കാട് തിരുവോണ നാളിൽ ഒഴുക്കിൽപ്പെട്ട 8 വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട 15കാരനു ദാരുണാന്ത്യം. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ എത്തിയപ്പോഴായിരുന്നു അപകടം. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അതേസമയം, വടകര പാലയാട്ടുനടയിലും വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. വില്ലേജ് ഓഫീസിന് പിൻവശത്തെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്. പുഴയിൽ കുളിക്കാനെത്തിയ നാല് പേർ ഒഴുക്കിൽപ്പെട്ടിരുന്നു. ഇതിൽ മൂന്നു പേരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. നാലാമനായ മലപ്പുറം സ്വദേശിയായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തുടരുകയാണ്.

ഇതിനിടെ രക്ഷപ്പെടുത്തിയ വിദ്യാർഥികളിൽ ഒരാളായ നബീൽ (19) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. കണ്ടെത്താനുള്ള കുട്ടിയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഇതിനിടെ പാലക്കാട് പൈലിപ്പുറത്ത് കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട എട്ടുവയസുകാരൻ കൊടുമുണ്ട മൂർഴാംകുഴി സ്വദേശി സഹദിന്റെ മൃതദേഹം കണ്ടെത്തി. തിരുവോണ നാളിൽ ഉമ്മയും വലിയുമ്മയുമടങ്ങുന്ന കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ സഹദ് ഒഴുക്കിൽപ്പെടുകയായിരുന്നു. പട്ടാമ്പി പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ കിലോമീറ്ററുകൾ അപ്പുറം പൊന്നാനിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നേപ്പാൾ പ്രളയം: മരണം 500 കടന്നു; 320 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം; 8 മലയാളികളും കാണാമറയത്ത്

BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026
BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026