Main slider

മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം

· · 1 min read
Share: Copied!

മലപ്പുറം: വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്.

വീടിന് സമീപത്തെ വയലിൽവെച്ചായിരുന്നു അപകടം. മീൻപിടിക്കാനായി വയലിലെത്തിയ ജുനൈദ് ഇതിനിടെ വൈദ്യുതി പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിക്കുകയായിരുന്നു. സ്റ്റേ കമ്പി വൈദ്യുതി ലൈനിൽ തട്ടിയതിനെത്തുടർന്ന് വൈദ്യുതിപ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, അപകടത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. സ്റ്റേ കമ്പിയുടെ ഒരുഭാഗം ഹൈവോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുസംബന്ധിച്ച് പലതവണ പരാതി നൽകിയിരുന്നുവെന്നും ഇവർ പറയുന്നു.

ജുനൈദിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
BREAKING NEWS
വൃക്കയും കരളും വൃഷണവും വിൽപനയ്ക്ക്; കടം വീട്ടാൻ ശരീരാവയവങ്ങൾ വിൽക്കാൻ ഇറാനികൾ, പരസ്യപ്രളയം, കച്ചവടം ടെലഗ്രാമിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
ഇനി വ്യാജ ആദരാഞ്ജലി പോസ്റ്റുകള്‍ ഉണ്ടാക്കുമ്പോൾ എന്റെ വ്യത്യസ്‌തമായ ഫോട്ടോകൾ ഇടണം, ഇത്തരം പ്രചരണം മൂലം എനിക്ക് രണ്ട് നല്ല സിനിമ കിട്ടി, നന്ദിയുണ്ട്, പരിഹാസവുമായി നടൻ ഹരീഷ് പേരടി
15 Nov 2026
BREAKING NEWS
’4 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതിക്ക് 11 രൂപയ്ക്ക് കരാർ; ഖജനാവിന് വൻ നഷ്ടം’ സർക്കാരിനെതിരെ ആരോപണവുമായി പിണറായി വിജയൻ
15 Nov 2026