BREAKING NEWS

റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെ പരിചയപ്പെട്ടു, പിന്നീട് പ്രണയമായി, വിവാഹത്തിന് ക്ഷണക്കത്തടിച്ച് വനിതാ കോണ്‍സ്റ്റബിള്‍മാര്‍, ഒടുവില്‍ ഇരുവരെയും വേര്‍പിരിച്ച് കുടുംബം

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ തമ്മിൽ നടത്താനിരുന്ന സ്വവർഗ വിവാഹം ഉപേക്ഷിച്ചു. ഓഗസ്റ്റ് 30ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ പരമ്പരാഗത വൈദിക ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്നുണ്ടായ മാധ്യമശ്രദ്ധയും കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദവുമാണ് ഇവരെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. മൂന്ന് വർഷം മുമ്പ് പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയാണ് 23, 26 വയസ്സുള്ള യുവതികൾ പരസ്പരം പരിചയപ്പെടുന്നത്.

പരീക്ഷ പാസായി പരിശീലനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒരേ പൊലീസ് സ്റ്റേഷനിൽ നിയമിതരാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ചടങ്ങുകൾക്കായി ഇരുവരും ഒരേ വിവാഹ ക്ഷണക്കത്ത് ഘടിപ്പിച്ചാണ് പൊലീസ് സ്റ്റേഷനിൽ അവധിക്ക് അപേക്ഷ നൽകിയത്. ഇതോടെയാണ് ഇവരുടെ വിവാഹ വിവരം സഹപ്രവർത്തകരും ഉദ്യോഗസ്ഥരും അറിയുന്നത്.

തുടർന്ന് വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി മാറി. വിവാഹ വാർത്ത അറിഞ്ഞ യുവതികളിൽ ഒരാളുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തു. അവർ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് സ്റ്റേഷനിലെത്തി മുതിർന്ന ഉദ്യോഗസ്ഥരെ കാണുകയും വിവാഹം തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ തികച്ചും വ്യക്തിപരമായ കാര്യമായതിനാൽ ഇതിൽ ഔദ്യോഗികമായി ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026