ഇസ്ലാമാബാദ്: സർഹദ് സർവകലാശാലയുടെ റാവത്ത് ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥൻ അധികാരം ദുരുപയോഗം ചെയ്തതായി ആരോപണം. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ വടികൊണ്ട് മർദിക്കുകയും സർവീസ് പിസ്റ്റൾ പുറത്തെടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയും വിദ്യാർഥികൾക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫീസ് വർധനയും ക്ലാസ് സമയക്രമവുമായി ബന്ധപ്പെട്ടും വിദ്യാർഥികൾ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. പ്രതിഷേധം നിയന്ത്രിക്കാൻ സർവകലാശാലയിലെ ഹെഡ് ഓഫ് സ്റ്റുഡന്റ് അഫയേഴ്സ് ഡോ. ഐന സ്ഥലത്തെത്തിയെങ്കിലും ചില വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന് അവർ തന്റെ ഭർത്താവായ സൈനിക ഉദ്യോഗസ്ഥനെ വിളിച്ചതായും റിപ്പോർട്ടുണ്ട്.
തുടർന്ന് യൂണിഫോമിൽ ക്യാമ്പസിലെത്തിയ കേണൽ അല്ലെങ്കിൽ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികളെ വടികൊണ്ട് മർദിച്ചെന്നാണ് ഒരു വിദ്യാർഥിയുടെ ആരോപണം. പിന്നാലെ സർവീസ് പിസ്റ്റൾ പുറത്തെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തതായും പിന്നീട് നിരായുധരായ വിദ്യാർഥികൾക്ക് നേരെ തോക്ക് ചൂണ്ടിയതായും വിദ്യാർഥി ആരോപിച്ചു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പാക്കിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രാജ്യത്തെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ, പാക് അധീന ജമ്മു കശ്മീർ തുടങ്ങിയ മേഖലകളിൽ സൈന്യത്തിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സർവകലാശാലയിലെ സംഭവവും പുറത്തുവരുന്നത്.
അതേസമയം, സൈനിക ഉദ്യോഗസ്ഥൻ തോക്കുമായി ക്യാമ്പസിൽ എത്തിയതിന്റെയും വെടിയുതിർത്തതിന്റെയും ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പാക്കിസ്ഥാൻ സൈന്യം സംഭവത്തിൽ അച്ചടക്കനടപടി ആരംഭിച്ചതായും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Shocking visuals from Pakistan of a Colonel of the Pakistan Army firing in the air and at students at a university in Islamabad in front of Police.
Some reports claim he became angry after students caught him harassing female students and confronted him. Other reports claim his… pic.twitter.com/jjBSXLh92F
— Amitabh Chaudhary (@MithilaWaaala) August 24, 2026






