കോഴിക്കോട്: ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മത്സരിക്കാത്തതാണ് തിരിച്ചടിയായതെന്ന പ്രവർത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്.
ജയിച്ചാൽ തനിക്ക് മന്ത്രി സ്ഥാനം നൽകേണ്ടിവരുമെന്ന ചിലരുടെ പേടിയാണ് തോൽവിക്ക് പിന്നിലെന്ന അൻവറിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രവീൺ പറഞ്ഞു.






