BREAKING NEWS

വേണമെങ്കിൽ ഇറങ്ങിക്കോ… രാത്രി നേരത്ത് യുവതിയെ ദേശീയപാതയില്‍ ഇറക്കിവിട്ട് സ്വകാര്യ ബസ്, ഒടുവില്‍ കോണിവച്ച് താഴെയിറക്കി നാട്ടുകാര്‍

· · 1 min read
Share: Copied!

കോഴിക്കോട്: യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ടു. കുടുങ്ങിയ യുവതിയെ നാട്ടുകാർ കോണിവെച്ച് താഴെയിറക്കി. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന സ്വകാര്യ ബസ്സാണ് യുവതിയെ അന്യായമായി ഇറക്കിവിട്ടത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. സാധാരണ സർവീസ് റോഡിലൂടെയാണ് പാസഞ്ചർ ബസ്സുകൾ കടന്നുപോവുന്നത്. അതുകൊണ്ടുതന്നെ തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനായിരുന്ന യുവതി ടിക്കറ്റെടുത്തത്. എന്നാൽ, ബസ് സർവീസ് റോഡിലൂടെ പോവാതെ ഹൈവേയിൽ കൂടെയാണ് പോയത്.

വേണമെങ്കിൽ ഇറങ്ങിക്കോയെന്നും തിക്കോടി ടൗണിലേക്ക് പോവില്ലെന്നും പറഞ്ഞ് ഇവരെ ഹൈവേയിൽ ഇറക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിലെ ഉയർന്ന, വെട്ടമില്ലാത്ത ഭാഗത്ത് ഇവർക്ക് ഇറങ്ങേണ്ടിവന്നു. രാത്രി ഇരുട്ടത്ത് എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന യുവതി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ ഇരുമ്പ് കോണി എത്തിച്ച് താഴെയിറക്കുകയായിരുന്നു.

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026