തൃശൂർ: തൃശൂർ കുട്ടനെല്ലൂരിൽ മിനി ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചു ദേഹത്തുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനെല്ലൂർ സ്വദേശി ഷെറിൻ പി ജോൺ ആണു മരിച്ചത്. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
ബൈക്കും ലോറിയും ഒരേ ദിശയിൽ പോവുന്നതിനിടെ ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച കമ്പികൾ മുന്നേ പോവുകയായിരുന്ന ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കുത്തിക്കയറുകയായിരുന്നു. ലോറിയിൽ കൊണ്ടുപോയ സ്ക്വയർ കമ്പികൾ ഷെറിന്റെ ദേഹത്തും തലയിലും തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






