BREAKING NEWS

ബൈക്കില്‌‍ ഒരേ ദിശയിൽ നിന്നുവന്ന കാറിടിച്ച് 18 കാരൻ തെറിച്ചു വീണത് എതിർ ദിശയിൽ നിന്നുവന്ന കാറിന് മുന്നിലേക്ക്, ഇടിച്ച രണ്ട് വാഹനങ്ങളും നിർത്താതെ പോയി!! യുവാവ് രക്തം വാർന്ന് റോഡിൽ കിടന്നത് 20 മിനിറ്റ്, ദാരുണാന്ത്യം

· · 1 min read
Share: Copied!

കോഴിക്കോട്: ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിനുസമീപം കാറിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.25-ഓടെ ആയിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്ന ഫർസീന്റെ ബൈക്കിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ എതിർദിശയിൽവന്ന കാറും ഇടിച്ചു. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്നൊഴുകി റോഡിൽ പരന്നു. ഇടിച്ചിട്ട കാറിലുള്ളവരുൾപ്പെടെ ആരും തിരിഞ്ഞുനോക്കാതെ കടന്നു പോവുകയായിരുന്നു. അപകടം നടന്ന് 20 മിനിറ്റിലധികം രക്തം വാർന്ന് ജീവനുവേണ്ടി പിടഞ്ഞാണ് ഫർസീൻ മരണത്തിന് കീഴടങ്ങിയത്.

അപകടം കണ്ട തൊഴിലാളികളും ചില യാത്രക്കാരും വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയശേഷമാണ് ഫർസീനെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി. 11.10-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. മെഡിക്കൽ കോളേജിനുസമീപത്തെ ട്രിപ്പിൾ ഇ കോളേജിലെ ഒന്നാംവർഷ സി.എ. വിദ്യാർഥിയാണ്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി പല്ലിന് ക്ലിപ്പിട്ടശേഷം കാപ്പാടുള്ള തറവാട്ടുവീട്ടിൽ വല്യുമ്മയെക്കണ്ട് കോളേജിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ചെങ്ങോട്ടുകാവ് സെറീന കോട്ടേജിലാണ് ഫർസീന്റെ കുടുംബം താമസിക്കുന്നത്.

ഉമ്മ: റംസീന. സഹോദരങ്ങൾ: മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന. മൃതദേഹം ഗവ. മെഡിക്കൽകോളേജ് മോർച്ചറിയിൽ. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ളുഹറിന് ചെങ്ങോട്ടുകാവ് ജുമാ മസ്ജിദിൽ. കബറടക്കം മാടാക്കര ജുമാമസ്ജിദിൽ.

‘ആ പരിപാടി ഇനി വേണ്ട; ഡിജിപിയെ മാത്രമല്ല, സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിപ്പിക്കരുത് ‘: ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026