CINEMA

ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി.

· · 1 min read
Share: Copied!

ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഈ പ്രദേശം. ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഇവിടവും ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്. ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു എന്ന പാലം നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ വ്യവസായങ്ങൾക്ക് സാക്ഷ്യം വഹിച്ച കേന്ദ്രമാണ്. പരസ്പര സ്നേഹത്തോടെ.. അവരവരുടെ ആചാരങ്ങളോട് നീതിപുലർത്തിക്കഴിഞ്ഞിരുന്ന ഒരു ജനത. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണെങ്കിലും അധികം പേർക്കും മത്സ്യബന്ധനമായിരുന്നു ഉപജീവനമാർഗ്ഗം.

വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങൾ എല്ലാംകൊണ്ടും സമ്പന്നമായ ഒരു പ്രദേശം.

1964 ഡിസംബറിൽ.. ക്രിസ്മസ് ആഘോഷത്തിനായി എല്ലാവരും തയ്യാറെടുക്കുന്ന സമയം.. ആ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആ പ്രദേശം എന്നന്നേക്കുമായി കടലിൽ മറഞ്ഞു.

1964ലെ പ്രളയവും..
2026 ലെ പ്രണയവും..

രണ്ടു കുടുംബങ്ങൾ.. ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ..മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ..

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി… സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, റിയാസ് നെടുമങ്ങാട്, സിന്ധുവർമ്മ, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽരാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ കനകരാജാണ്. എക്സി. പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് – അനൂപ്, ഗാനരചന – ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം – ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം – വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ – സജി ആർ പി, കോറിയോഗ്രാഫി – സജ്ന നജാം, കല- അജി പായ്ച്ചിറ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം – ഉദയൻ നേമം, അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം – എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ – പദ്മാലയൻ, ശബ്‌ദലേഖനം – അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് – സുരേഷ് തിരുവല്ലം, വി എഫ് എക്സ്- മഹേഷ്, ഡി ഐ കളറിസ്റ്റ് – മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വിതരണം – ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എൻ്റർടെയ്‌നേഴ്‌സ്, സ്‌റ്റിൽസ് – സുനോര മടത്തറ, പിആർഓ – അജയ് തുണ്ടത്തിൽ ………

BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026