BREAKING NEWS

ദുരൂഹത, പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കിട്ടതായി നാട്ടുകാർ!! വീടിന് തീപിടിച്ച് അമ്മയും മകനും ദാരുണാന്ത്യം

· · 1 min read
Share: Copied!

കൊല്ലം: പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു. മകൾക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇടയാടിയിലെ സ്വന്തം വീട്ടിൽനിന്ന് ശിവദാസൻ ഇന്ന് തങ്കമ്മയുടെ അടുത്തെത്തിയതായിരുന്നു.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.