വയനാട്: മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. മാനന്തവാടി തോണിച്ചാൽ സ്വദേശിനി സരോജിനി (80)യെയാണ് മകൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മകൻ ദിനേശനെ പോലീസ് അറസ്റ്റ് ചെയ്തു.
ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് സരോജിനിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ മകന്റെ ആക്രമണത്തിൽ മനംനൊന്ത സരോജിനി ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






