BREAKING NEWS

നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്… വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: നാല് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കുമെന്ന കാമുകന്റെ വാഗ്ദാനം വിശ്വസിച്ച് കാത്തിരുന്ന 23കാരിക്ക് ദാരുണാന്ത്യം. വിവാഹത്തെക്കുറിച്ചും ഒരുമിച്ചുള്ള ഭാവിയെക്കുറിച്ചും സംസാരിക്കാനെന്ന പേരിൽ കർണാടകയിലെ ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ച യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. തുടർന്ന് മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ മലഞ്ചെരുവിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. സംഭവത്തിൽ 29കാരനായ കാമുകൻ ബസപ്പ സട്ടന്നവറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെളഗാവി ജില്ല സ്വദേശിയായ ബസപ്പ സശസ്ത്ര സീമാ ബലിന്റെ (എസ്എസ്ബി) ബിഹാറിലെ 21-ാം ബറ്റാലിയനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുകയാണ്. കൊല്ലപ്പെട്ട രാക്ഷിത സരികറും ബസപ്പയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാക്ഷിതയെ വിവാഹം കഴിക്കാമെന്ന് ബസപ്പ വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ വിവാഹം സംബന്ധിച്ച കാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്.

കഴിഞ്ഞ ഒക്ടോബർ 28നാണ് വിവാഹത്തെക്കുറിച്ചും ഒരുമിച്ചുള്ള ഭാവിയെക്കുറിച്ചും സംസാരിക്കാനെന്ന പേരിൽ ബസപ്പ രാക്ഷിതയെ ഗോകാക് വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ബസപ്പ രാക്ഷിതയെ മർദിക്കുകയും ചെവിയിൽ അടിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനുശേഷം മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ മലഞ്ചെരുവിൽ ഉപേക്ഷിച്ച പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാക്ഷിത വീട്ടിൽ തിരിച്ചെത്താതായതോടെ ആശങ്കയിലായ കുടുംബാംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. നവംബർ ഒന്നിനാണ് കുടുംബം രാക്ഷിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രാക്ഷിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസപ്പയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവിൽ ഇയാളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ബസപ്പയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും… മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ

BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026
BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി
07 Nov 2026