BREAKING NEWS

ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്നും പുക ഉയര്‍ന്നു, ഡ്രൈവര്‍ പുറത്തിറങ്ങിയതും വാഹനം ആളിക്കത്തി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

കോഴിക്കോട്: പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്നാണ് സംഭവം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. വാഹനത്തിൽ ഡ്രൈവർ ഷറഫുദ്ദീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഞ്ചരിക്കുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം സൈഡിലേക്ക് ഒതുക്കി പുറത്തേക്കിറങ്ങി പരിശോധിച്ചു. നിമിഷങ്ങൾക്കുള്ളിൽ കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു.

പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി വെള്ളവും മറ്റ് സാധനങ്ങളും ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീ വലുതാവുന്നത് കണ്ട് ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

പുക കണ്ട ഉടൻ തന്നെ ഡ്രൈവർ ജാഗ്രതയോടെ പുറത്തിറങ്ങിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026