BREAKING NEWS

“അല്ലാഹു പറഞ്ഞു, ഞാൻ ചെയ്തു”; പാരീസിൽ കോടതിയ്ക്ക് സമീപം 19, 24, 36 വയസ്സുള്ള യുവതികൾക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം; ഇരകളിൽ രണ്ട് പേർ ഗർഭിണികൾ

· · 1 min read
Share: Copied!

പാരിസ്: ഫ്രാൻസിലെ പാരീസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ രണ്ട് പേർ ഗർഭിണികളാണ്.

പാരീസിലെ പോർട്ട് ഡി ക്ലിഷി കോടതി സമുച്ചയത്തിന് സമീപമാണ് സംഭവം. കശാപ്പിന് ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. 19, 24, 36 വയസ്സുള്ള സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടത്.

ആക്രമണത്തിനിടെ “അല്ലാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്യുന്നത്” എന്ന് യുവാവ് വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. നീണ്ട മുടിയും ക്രീം നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീകളെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയെ കുത്തുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് പ്രതിയെ തടയാൻ ശ്രമിച്ചു. മുഹമ്മദ് അലി ബൗഹദ്ജാർ എന്ന 26-കാരൻ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്നാണ് അക്രമിയെ കീഴടക്കിയത്.

ഇതിനിടെ ഒരാൾ സ്യൂട്ട്കേസ് എറിഞ്ഞതോടെ പ്രതിയുടെ കൈയിൽ നിന്നുള്ള കത്തികൾ താഴെ വീണു. തുടർന്ന് നാട്ടുകാർ ഇയാളെ നിലത്തുവീഴ്ത്തി പിടിച്ചുവെക്കുകയും വിവരം ലഭിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ആക്രമണത്തിന്റെ പശ്ചാത്തലവും പ്രതിയുടെ ലക്ഷ്യവും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു.

വസ്ത്രം മാറണമെന്ന് പറഞ്ഞ് ആശുപത്രി ശുചിമുറിയില്‍ കയറി, പിന്നാലെ കുഞ്ഞിനെ പ്രസവിച്ച് ബക്കറ്റില്‍ ഉപേക്ഷിച്ച് യുവതി മുങ്ങി, കുഞ്ഞിന്റെ മൃതദേഹം കണ്ടത് ശുചീകരണ തൊഴിലാളികള്‍

BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026