BREAKING NEWS

ഇളക്കിവിട്ടവരല്ല പെടാൻ പോകുന്നത്, നിരപരാധികളായ ആൾക്കാരാണ്, ഈ തല്ലിപ്പൊട്ടിച്ചത് മുഴുവൻ എന്താണ്?? ടൊവിനോയ്ക്ക് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ എന്ന് തനിക്കറിയില്ല- കൃഷ്ണകുമാര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ജന്തര്‍ മന്തറിൽ നടന്ന സമരത്തിനെതിരെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ആക്രമണം ഒന്നിനും മറുപടിയല്ലെന്നും പ്രതിഷേധം നല്ല രീതിയിൽ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നടൻമാരായ ടൊവിനോ തോമസിനെയും ജോജു ജോർജുവിനെയും കൃഷ്ണകുമാർ വിമർശിക്കുകയും ചെയ്തിരുന്നു. ടൊവിനോയ്ക്ക് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ എന്ന് തനിക്കറിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. “രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയര്‍മ്പോള്‍,അവരുടെ ശബ്ദത്തെ കരുത്തുകൊണ്ട് നേരിടുമ്പോള്‍, ഭാവിയെ തന്നെയാണ് ചവിട്ടിമെതിക്കുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നു പോകുന്നത്. ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവോ? അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ കൈകാര്യം ചെയ്യപ്പെടാന്‍ മാത്രം എന്താണ് അവര്‍ ചെയ്തത് ?”.- എന്നായിരുന്നു വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത് പരാമര്‍ശിച്ചായിരുന്നു കൃഷ്ണകുമാറിന്‍റെ പ്രതികരണം.

“പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാത്രമല്ല, പ്രതിഷേധത്തിൽ ആർക്ക് വേണേലും വരാം. പലരും വന്നവരിൽ കാണാൻ വേണ്ടി വന്നവരുണ്ട്. ഇങ്ങനെയൊരു പ്രകടനം നടക്കുന്നു. അത് കാണാൻ വന്നവരുണ്ട്. അതിലൊന്നും തെറ്റില്ല. പിന്നെ പല നടീനടൻമാർ പ്രതികരിച്ചിട്ടുണ്ട്. അതായത് അതിക്രൂരമായ സംഭവം. വെറുതെ നടന്ന വിദ്യാർഥികളെ തല്ലിക്കൂട്ടി. ഭാരതത്തിലെ വിദ്യാർഥികളെ ഇങ്ങനെയാണോ ഹാൻഡിൽ ചെയ്യണ്ടേ. പൊതുമുതൽ നശിപ്പിച്ചോ ? പ്രൈവറ്റ് വാഹനങ്ങൾ നശിപ്പിച്ചോ ?. എന്തെങ്കിലും ചെയ്തോ?. കംപ്ലീറ്റ് ആക്രമണവും തുടങ്ങി വച്ചതാരാണെന്നുള്ളതിന്റെ വ്യക്തമായ വിഡിയോ ഉണ്ട്. ഇനിയിപ്പോൾ അടുത്ത വരുന്ന ദിവസങ്ങളിൽ വൻപിടുത്തമാണ് വീഴാൻ പോകുന്നത്. ഫെയ്സ് റെക്ക​ഗനേഷൻ എന്നൊരു സാധനമുണ്ട്. ഒരിക്കൽ എവിടെയെങ്കിലും കിട്ടിക്കഴിഞ്ഞാൽ തീർന്നു. ഫിം​ഗർ പ്രിന്റുകൾ മുഴുവൻ വാഹനങ്ങളിൽ നിന്ന് എടുക്കുന്നുണ്ട്. ഇളക്കിവിട്ടവരല്ല പെടാൻ പോകുന്നത്. ഈ മോക് സൈക്കോളജിക്ക് ഒരു പ്രത്യേകതയുണ്ട്. നിരപരാധികളായ ആൾക്കാർ ഇളകി പോകും. ഈ ഇളക്കി വിട്ടവരൊക്കെ രക്ഷപ്പെടുകയും ചെയ്യും.

നേപ്പാൾ ആവർത്തിക്കുമെന്ന് പിള്ളേര് പറയുന്നുണ്ടല്ലോ. നേപ്പാൾ വേറെ, ബം​ഗ്ലാദേശ് വേറെ, ശ്രീലങ്ക വേറെ ഇന്ത്യ വേറെ. ഇന്ത്യ വളരെ പവർഫുൾ ആയ രാജ്യമാണ്. നമ്മുടെ മിലിട്ടറി ഫോഴ്സ് ഒക്കെ അസാമാന്യ ശക്തിയുള്ളവരാണ്. ഇറങ്ങിക്കഴിഞ്ഞാൽ ഒറ്റയടിക്ക് തീർക്കാൻ പോകുന്ന സംഭവമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടി പലതും നമ്മൾ ചെയ്യണം. വികസിത രാജ്യങ്ങളിലെപ്പോലെയുള്ള സൗകര്യങ്ങൾ നമ്മുടെ ഇന്ത്യയിലും വന്നുകൊണ്ടിരിക്കുകയാണ്. ഈ തല്ലിപ്പൊട്ടിച്ചത് മുഴുവൻ എന്താണ് ? പെപ്പർ സ്പ്രേ പൊലീസിന്റെ കണ്ണിൽ അടിക്കുന്നതിന്റെ വിഡിയോ ഉണ്ട്. പൊലീസിനെ പോയി അടിക്കുന്നതിന്റെ വിഡിയോ ഉണ്ട്. യൂണിഫോമിൽ നിൽക്കുകയാണ്. അതിനി ഏത് പാർട്ടി ചെയ്താലും. നാളെ എന്റെ പാർട്ടിയാണെങ്കിൽ പോലും. പ്രതിഷേധത്തിന്റെ ഭാ​ഗമായി പലതും നടക്കാം. അല്ലാതെ യൂണിഫോമിൽ നിൽക്കുന്നവരെ അങ്ങോട്ട് പോയി ആക്രമിക്കാൻ പാടില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026