BREAKING NEWS

ശുചിമുറിയില്‍ പോകണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ല, ഒടുവില്‍ അബദ്ധത്തില്‍ പാന്റില്‍ മൂത്രമൊഴിച്ചു, അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് കത്തി ചൂടാക്കി പൊള്ളിച്ച് അധ്യാപിക, പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായഇ മര്‍ദിച്ചു, കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിലെ സ്വകാര്യ പ്ലേ സ്കൂളിൽ അഞ്ചുവയസ്സുകാരനായ വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക ചൂടാക്കിയ കത്തി കൊണ്ട് പൊള്ളിച്ചു. പാന്റിൽ മൂത്രമൊഴിച്ചതിനെ തുടർന്നാണ് അധ്യാപികയുടെ ക്രൂരത. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികക്കും സ്കൂൾ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. ക്ലാസിനിടെ ശുചിമുറിയിൽ പോകണമെന്ന് കുട്ടി അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാൽ, അധ്യാപിക അനുമതി നിഷേധിച്ചു.

ഇതിന് പിന്നാലെ കുട്ടി പാന്റിൽ അബദ്ധത്തിൽ മൂത്രമൊഴിച്ചതിനാണ് അധ്യാപിക കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചൂടാക്കിയ കത്തി വെച്ചത്. അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ മാനേജ്മെന്റ് എന്നിവർക്കെതിരെയാണ് ലാൽപുർ പാണ്ഡേപുർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ജൂലൈ 24ന് സെറീൻ സോണി പ്ലേ സ്കൂളിലാണ് സംഭവം. ക്ലാസിനിടെ കുട്ടി ശുചിമുറിയിൽ പോകാൻ അധ്യാപികയോട് അനുമതി തേടി. എന്നാൽ അധ്യാപിക അത് നിഷേധിച്ചതോടെ കുട്ടി അബദ്ധത്തിൽ പാന്റിൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിച്ചു. പിന്നാലെ മർദിക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

വീട്ടിലെത്തിയ കുട്ടി സ്വകാര്യഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചു. പരിശോധിച്ചപ്പോൾ പൊള്ളൽ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അധ്യാപിക ശിക്ഷിച്ചതായി കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. അധ്യാപികയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി. കുട്ടിയുടെ മൊഴി, മെഡിക്കൽ റിപ്പോർട്ട്, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവം പുറത്തുവന്നതോടെ സ്കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026