BREAKING NEWS

തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും… ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും… യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി… “നമ്മൾ പരാജയപ്പെട്ടതിന്റെ കാരണം യുദ്ധമാണ്”- ജെ.ഡി. വാൻസ്

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പരിഹാസവുമായി ഇറാന്റെ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി. യുദ്ധഭൂമിയിലും ഹോർമുസ് കടലിടുക്കിലും ട്രംപിന് തന്ത്രപരമായ പരാജയം സമ്മാനിച്ച ഇറാൻ, വാഷിങ്ടണിലും രാഷ്ട്രീയ തിരിച്ചടി നൽകിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2026ലെ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലായിരുന്നു റെസായിയുടെ പ്രതികരണം.

“യുദ്ധഭൂമിയിലും ഹോർമുസിലും ട്രംപിന് തന്ത്രപരമായ പരാജയമാണ് ഇറാനിയൻ ജനത നൽകിയത്. വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും സമ്മാനിച്ചു” – റെസായി എക്സിൽ കുറിച്ചു.

യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത അമേരിക്കൻ ജനതയാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ നേരിടാൻ ശ്രമിക്കുന്നവർ അതിന്റെ വില നൽകേണ്ടിവരുമെന്നും യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും റെസായി മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച പുറത്തുവന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിൽ അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ സ്വന്തമാക്കിയിരുന്നു. ജീവിതച്ചെലവിലുണ്ടായ വർധന, ട്രംപിന്റെ താരിഫ് നയങ്ങൾ, ഇറാനുമായുള്ള യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി എന്നിവയിലുള്ള വോട്ടർമാരുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പിൽ നിർണായകമായതെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയേറ്റെങ്കിലും ഇറാനോടുള്ള അമേരിക്കയുടെ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി വ്യക്തമാക്കി. പാർട്ടികളിലോ, വിഭാഗങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ അമേരിക്കയുടെ നയസമീപനത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയോട് വിട്ടുവീഴ്ച ചെയ്താൽ ഇറാനിയൻ ജനതയോടുള്ള ശത്രുത അവസാനിപ്പിക്കാൻ വാഷിങ്ടണിനെ പ്രേരിപ്പിക്കാനാകുമെന്ന പ്രതീക്ഷയും തെറ്റാണെന്ന് ഖമനേയി പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ വീണ്ടും ആവർത്തിക്കുകയാണെങ്കിൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുതൽ വർധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ, ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് ഇറാൻ യുദ്ധവും ഒരു കാരണമായെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സമ്മതിച്ചു. വോട്ടർമാരുടെ അതൃപ്തിയും യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണ ഡെമോക്രാറ്റുകളിലേക്ക് മാറാൻ കാരണമായെന്ന് അദ്ദേഹം സൂചിപ്പിച്ചു. “നമ്മൾ പരാജയപ്പെട്ടതിന്റെ കാരണം യുദ്ധമാണ്” എന്ന് വാൻസ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026