BREAKING NEWS

സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം… ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

· · 1 min read
Share: Copied!

കട്ടപ്പന: ഇടുക്കിയിൽ ആറുമാസം പ്രായമുള്ള ആൺ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ കട്ടപ്പന പോലീസ് മറുനാടൻ തൊഴിലാളികളേയും ഒരു ഇടനിലക്കാരനേയും അറസ്റ്റ് ചെയ്തു. ആസാം മുക്താപുർ സ്വദേശി പ്രദീപ്ദാസ് (26) ഭാര്യ ശിമദാസ് (28) ഇടനിലക്കാരനായ ആസാം ഗോലാഹട്ട് സ്വദേശി രാജു എന്നു വിളിക്കുന്ന ജാഡു ഗോഗി (39) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടേതെന്ന് അവകാശപ്പെടുന്ന ആറു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് പ്രതികൾ വിൽക്കാൻ ശ്രമിച്ചത്. പണത്തിന് ബുദ്ധിമുട്ടുള്ളതിനാൽ പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചതാണെന്നും അതിനാലാണ് താൻ ഇടനില നിന്നതെന്നും ജാഡു ഗോഗി പോലീസിന് മൊഴി നൽകി. അതേസമയം രണ്ടര ലക്ഷം രൂപക്കാണ് പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്.

പോലീസിനു കിട്ടിയ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന്, കട്ടപ്പന വില്ലേജ് ഓഫീസിന് സമീപം കുട്ടിയെ വിൽക്കാൻ എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എച്ച്.ഒ. പി.കെ. വിനോദ്, സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥനായ സലിംമുഹമ്മദ്, എസ്.ഐ. സജികുമാർ, എസ്.സി.പി.ഒ. സജുരാജ്, സി.പി.ഒ. ജിഷ, ടോമി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026