BREAKING NEWS

എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി

· · 1 min read
Share: Copied!

തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലിൽ പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കെണിവെച്ചു വീഴ്ത്തി വീട്ടമ്മ. ചെങ്കൽ വില്ലേജിൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസ് (40) ആണ് പിടിയിലായത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിന് സമീപത്തെ ഇടറോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശവാസിയായ കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരി (61) വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം.

കെ.എൽ.19 എച്ച് 9291 നമ്പറിലുള്ള സ്‌കൂട്ടറിലെത്തിയ വിജയദാസ് വാഹനം റോഡരികിൽ ഒതുക്കിനിർത്തിയ ശേഷം കാൽനടയായി പ്രസന്നകുമാരിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറിൽ കയറി അതിവേഗം കടന്നുകളയാനായിരുന്നു പദ്ധതി. എന്നാൽ ഒരുമുഴം മുന്നേയെറിഞ്ഞ പ്രസന്നകുമാരി മോഷ്ടാവിനെ ചെറുക്കുകയും ഇയാൾ രക്ഷപ്പെടാൻ നോക്കിയ സ്‌കൂട്ടർ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു.

വാഹനം തോട്ടിലേക്ക് മറിഞ്ഞതോടെ മോഷ്ടാവ് കാൽനടയായി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രസന്നകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വളഞ്ഞുപിടികൂടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാറശ്ശാല പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തോട്ടിൽ വീണ സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. മേഖലയിൽ മുൻപും സമാനരീതിയിലുള്ള മോഷണശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026