BREAKING NEWS

“വീടിനു തീപിടിച്ചു… ഞങ്ങൾ അകത്ത് കുടുങ്ങിയിരിക്കുകയാണ്, ദയവായി ഉടൻ സഹായം അയക്കൂ”-അവസാന സന്ദേശം… ഓടിപ്പിടഞ്ഞെത്തിയ ഫയർ സർവീസ് ഉദ്യോ​ഗസ്ഥർ കണ്ടത് കത്തിക്കരിഞ്ഞ അമ്മയുടേയും 7,13 വയസുള്ള രണ്ട് പെൺമക്കളുടേയും മൃതദേഹങ്ങൾ!! തീ വേ​ഗത്തിൽ പടർന്നതിനാൽ അവർക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചില്ല- ഉദ്യോ​ഗസ്ഥർ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിലെ ലോധി കോളനിയിലെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുണ്ടായ തിപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്തുമരിച്ചു. ലോധി കോളനിയിലെ ബി.കെ. ദത്ത് കോളനിയിലെ ചാവ്‌ല സ്വീറ്റ്‌സിന് എതിർവശത്തുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ കെട്ടടത്തിനുള്ളിൽ അകപ്പെട്ട 45 വയസുള്ള അമ്മയും 7, 13 വയസുള്ള രണ്ട് പെൺമക്കളും വെന്തുമരിച്ചു.

ഇന്നു രാവിലെ 10:21ഓടെയാണ് ഡൽഹി ഫയർ സർവീസിന് അടിയന്തര കോൾ ലഭിച്ചത്. “വീട്ടിൽ തീപിടിച്ചു… ഞങ്ങൾ അകത്ത് കുടുങ്ങിയിരിക്കുകയാണ്… ദയവായി ഉടൻ സഹായം അയക്കൂ” എന്നായിരുന്നു ആ സന്ദേശം. നിമിഷങ്ങൾക്കുള്ളിൽ തന്നെ ശബ്ദം മങ്ങുകയും കോൾ വിച്ഛേദിക്കപ്പെടുകയും ചെയ്തുവെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. രണ്ട് ഫയർ എഞ്ചിനുകളും മൂന്ന് ആംബുലൻസുകളും അടിയന്തരമായി വിന്യസിച്ചു. എന്നാൽ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോഴേക്കും കെട്ടിടത്തിന്റെ മുകളിൽ നില മുഴുവൻ തീ വിഴു‍ങ്ങിയിരുന്നു. കനത്ത പുക ഉയർന്നതോടെ പ്രദേശത്ത് ഭീതിയാന്തരീക്ഷം രൂപപ്പെട്ടു.

ഫയർഫോഴ്‌സ് സംഘം വീടിന്റെ വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ,അകത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തീ വളരെ വേഗത്തിൽ പടർന്നതുകൊണ്ട് രക്ഷപ്പെടാൻ യാതൊരു അവസരവും ലഭിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പിന്നീട് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലു, ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം തുടരുകയാണ്.

‘പോൺ വീഡിയോകൾ ആഗോളതാപനത്തിന് കാരണമാകുന്നു; പോൺ ഉള്ളടക്കങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്നത് വൻ കാർബൺ ബഹിർ​ഗമനത്തിനിടയാക്കും; പുരുഷന്മാരുടെ ലക്ഷ്യബോധത്തെയും ഉൽപാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കും’- അഭിനവ് ശുക്ല

BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026
BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലപാതകം 17 കാരനും ഉമറും ചേർന്ന് മുൻകൂ‌ട്ടി തയാറാക്കിയ തിരക്കഥപ്രകാരം!! അഭിരാമിനെ ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നു, കൊല്ലപ്പെട്ട വിവരം അറിഞ്ഞത് പിന്നീട്- ആനന്ദ, കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാൻ കൗമാരക്കാരൻ ടീഷർട്ട് കത്തിച്ചു, മിനിറ്റിന് മിനിറ്റിന് മൊഴിമാറ്റ...
10 Nov 2026
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026