BREAKING NEWS

അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിലെ ദൊഡ്ഡതോഗുരുവിൽ അവിഹിതബന്ധം പുറത്തറിഞ്ഞതിനെത്തുടർന്ന് ഭർത്താവിനെ ഭാര്യയും കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി. കൊലപാതകം ഹൃദയാഘാതമാക്കി ചിത്രീകരിച്ച് ഒരു മാസത്തോളം പോലീസിനെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു. സംഭവത്തിൽ 36കാരിയായ അനിതയും കാമുകൻ 46കാരനായ മധുസൂദൻ റെഡ്ഡിയും ഒടുവിൽ പിടിയിലായി.

ഒക്ടോബർ 12നാണ് ഉപേന്ദ്ര മരിച്ചത്. തുടർന്ന് ഇയാളുടെ സഹോ​ദരൻ നൽകിയ പരാതിയോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. 41കാരനായ ഉപേന്ദ്ര കുളിമുറിയിലേക്ക് പോകുന്നതിനിടെ വഴുതി വീഴുകയും തുടർന്ന് ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നുവെന്നാണ് സഹോദരൻ പോലീസിനോട് പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ മരണത്തിൽ പോലീസിന് സംശയം തോന്നി. തുടർന്ന് മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നവംബർ അഞ്ചിന് മധുസൂദൻ റെഡ്ഡിയെ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി.

ചോദ്യം ചെയ്യലിനിടെ ഉപേന്ദ്രയുടെ ഭാര്യ അനിതയുമായി തനിക്ക് അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് മധുസൂദൻ റെഡ്ഡി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം ഉപേന്ദ്ര അറിഞ്ഞിരുന്നു. തുടർന്ന് ബന്ധത്തെക്കുറിച്ച് ഭാര്യയെയും കാമുകനെയും ഉപേന്ദ്ര താക്കീത് ചെയ്തിരുന്നു.

ഇതോടെ തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസമാകുമെന്ന് കരുതിയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 12ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ഉപേന്ദ്രയെ കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം പുറത്തറിയാതിരിക്കാനായി മരണം അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. കുളിമുറിയിലേക്ക് പോകുന്നതിനിടെ വീണതാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നുമാണ് ഇവർ മറ്റുള്ളവരെ വിശ്വസിപ്പിച്ചത്.

മധുസൂദൻ റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നവംബർ ആറിന് ദൊഡ്ഡതോഗുരുവിലെ വീട്ടിൽനിന്ന് അനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ പങ്കുണ്ടെന്ന് അനിതയും സമ്മതിച്ചതായി പോലീസ് പറയുന്നു. ഇതോടെ അസ്വാഭാവിക മരണമായി രജിസ്റ്റർ ചെയ്ത കേസ് കൊലപാതകക്കേസായി മാറ്റി. നവംബർ ആറിന് ഇരുവരെയും കോടതിയിൽ ഹാജരാക്കി. തുടർന്ന് ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലപാതകം 17 കാരനും ഉമറും ചേർന്ന് മുൻകൂ‌ട്ടി തയാറാക്കിയ തിരക്കഥപ്രകാരം!! അഭിരാമിനെ ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നു, കൊല്ലപ്പെട്ട വിവരം അറിഞ്ഞത് പിന്നീട്- ആനന്ദ, കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാൻ കൗമാരക്കാരൻ ടീഷർട്ട് കത്തിച്ചു, മിനിറ്റിന് മിനിറ്റിന് മൊഴിമാറ്റ...
10 Nov 2026
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026